പനക്കാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇതെന്റെ കേരളം, ഇതെന്റെ ഹൃദയം

17:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതെന്റെ കേരളം, ഇതെന്റെ ഹൃദയം

ഒച്ചയില്ല അനക്കങ്ങളില്ല
നിശബ്ദനായൊരു കൊലയാളി
കൊറോണയെന്നൊരു ഘാതകൻ
പട്ടിണിയായി കൊച്ചു കുടുംബങ്ങൾ
നിശബ്ദമായൊരു ലോകമിത്
രാവും പകലും രോഗികളേറെ
പെരുകുമ്പോൾ പേടിച്ചുരുക്കി മാലോകർ
എന്നാലിവിടൊരു കേരളമുണ്ട്
പച്ചപ്പട്ടിൻ ചന്തവുമായി
അറബിക്കടലിൻ തീരത്ത് .....
മക്കളെയാകെ ചേർത്തു പിടിച്ച്
നിപ്പയെ തുരത്തി ....
പ്രളയം താണ്ടി .....
കേരളമെന്നൊരു നാടുണ്ട് .
അകത്തിരുന്ന് ഒരു മനസ്സായി
ഭയമില്ലാതെ.....
പോരാടുന്നൊരു ജനത
നന്മയുള്ള ലോകമേ
കാത്തിരുന്നു കാണുക
ഇതെന്റെ കേരളം ഇതെന്റെ ഹൃദയം
ഞങ്ങളുണ്ട് ഒറ്റക്കെട്ടായ് എന്നെന്നും
കേരളമുണ്ട് ഒരു മനസ്സോടെ എന്നെന്നും
ഭയം വേണ്ട; ജാഗ്രത മതി.
 

ഋഷി എസ് കാർത്തിക്
3 ഗവ.എൽ.പി.സ്കൂൾ പനക്കാട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത