ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പ്രകൃതീ , മാപ്പ് !

17:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതീ , മാപ്പ് ! <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതീ , മാപ്പ് !

ഹാ പ്രകൃതി ! നിന്നെക്കുറിച്ച് ഓർക്കുമ്പോൾ
എൻ മനസ്സിൽ ഒരു തീക്കനൽ എരിയുന്നു
മാനവർ തൻ ദുഷ്‌പ്രവൃത്തികളാൽ
നീ നാശത്തിൻ വക്കിൽ എത്തി നിൽക്കുന്നുവല്ലോ ?

മനുഷ്യർ നിൻ തണൽ മരങ്ങളെ വെട്ടി നശിപ്പിച്ചീടുന്നു
നിന്റെ നീരുറവകൾ മൂടി നശിപ്പിക്കുന്നു
നിന്റെ നെഞ്ചിൽ അണുവായുധങ്ങൾ പരീക്ഷിക്കുന്നു
സൗധങ്ങൾ പണിതുയർത്തുവാനും കീശനിറയ്ക്കുവാനുമായി
നിന്റെ കഴുത്തിൽ കത്തി വെയ്ക്കുന്നു

ഹാ പ്രകൃതിയാം അമ്മേ ! നിന്നോട്
ഞാൻ മാപ്പപേക്ഷിക്കുന്നു .
കോപിക്കരുതമ്മേ മാപ്പു നൽകിയാലും !
നിന്റെ ക്ഷേമ നശിച്ചപ്പോൾ നീ ചെയ്ത
സംഹാര താണ്ഡവങ്ങൾ ഞാൻ ഭയത്തോടെ ഓർക്കുന്നു
ഓഖിയായും ,പ്രളയമായും ,പ്രകൃതിദുരന്തങ്ങൾ
ഞാൻ കണ്ടത് ഓർത്തിടുന്നു .

ചൊല്ലിടാം ഞാൻ എൻ സഹോദരങ്ങളോട്
നമ്മുടെ ദുഷ്ട ശീലങ്ങൾ മാറ്റുവാനായ്
നമുക്ക് നട്ടിടാം നൽമരങ്ങളെ
നമുക്കുപേക്ഷിച്ചിടാം പ്ലാസ്റ്റിക് മാലിന്യങ്ങളെ
നമുക്കു വൃത്തിയായി സൂക്ഷിക്കാം നമ്മുടെ പുഴകളെ

നമുക്കു സ്നേഹിക്കാം നമ്മുടെ പ്രകൃതിയെ
നശിപ്പിച്ചാൽ പിന്നീടൊരിക്കലും
വീണ്ടെടുക്കാനാവാത്തതാണിതെന്നു
നമ്മുടെ കുഞ്ഞു മക്കളെ നമുക്ക് ചൊല്ലി
പഠിപ്പിച്ചിടാം ,പരസ്പരം കൈ കോർത്ത്
പ്രകൃതിയാം അമ്മയെ സംരക്ഷിച്ചിടാം




 

ഡെനിയ മരിയ
9ബി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത