പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13764 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായ്

മാവേലി വാണോരു നാടു പോലെ
വേണം നമുക്കൊരു നല്ല നാട്
രോഗങ്ങളില്ലാത്ത നാടിനായ്
പാലിക്കേണം നാം ശുചിത്വ ബോധം
വീടുമുതലങ്ങു പാലിക്കേണ്ട
ബോധ മതല്ലോ ശുചിത്വ ബോധം
സോപ്പിട്ടു കൈകൾ കഴുകിടേണം
പരിസര ശുചിത്വങ്ങൾ പാലിക്കേണം
ശുചിത്വ ബോധമൊട്ടും കുറഞ്ഞിടാതെ
കൂട്ടായ്മ ഒട്ടും കുറഞ്ഞിടാതെ
നാടിനെ കാക്കുവാൻ ഒത്തുചേരാം
നല്ലൊരു നാളേക്കായ് ഒത്തു ചേരാം
പ്രളയങ്ങളൊന്നൊന്നായ് കണ്ടതല്ലേ
സ്നേഹപാഠങ്ങൾ പഠിച്ചതല്ലേ
നിപ്പയെ ഓടിച്ചു വിട്ടതല്ലേ
ഓഖിയെ നാമെല്ലാം കണ്ടതല്ലേ
തോറ്റു കൊടുക്കില്ല നമ്മളാരും
തോറ്റിട്ടേയില്ല നാം ഇന്നുവരെ
കാത്തിടാം നമ്മുടെ കേരളത്തെ
കാത്തിരിക്കാം നല്ല നാടിനായ്
               

നവീന.വി
4ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത