ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മനുഷ്യനുണ്ട് സൂക്ഷിക്കുക

 മനുഷ്യനുണ്ട് സൂക്ഷിക്കുക    

എടോ മനുഷ്യാ
കറുത്ത താഴിട്ട് പൂട്ടി നിന്നെ ഞാൻ
നീ തിന്നു തീർത്തു എൻ ഹരിതാഭഭംഗികൾ
മലകളും കാടും പുഴകളും ഈ ലോകമൊട്ടാകെ നീ
നിറച്ചില്ലേ വിഷപ്പുക
എന്തിനീ ക്രൂരതയെന്ന് എത്ര വട്ടം ചോദിച്ചു ഞാൻ
നിശബ്ദമായി
പിന്നെ പ്രളയത്തിലൂടെയും
എന്നിട്ടും നീ അടങ്ങിയില്ല
ഇന്ന് നിന്നെ ഞാൻ പൂട്ടി താഴിട്ട് പൂട്ടി
ശല്യം സഹിക്കവയ്യ നിൻ കരിപുരണ്ട കരങ്ങൾ ഞാൻ ചങ്ങലയാൽ ബന്ധിക്കുന്നു
ഇത് പഴയ പ്രകൃതിയല്ല
മരണമാണ്
നിന്റെ തൊട്ടടുത്തുണ്ടവൻ
ഇനിയെങ്കിലും പഠിക്കുക
നിലനില്പുണ്ടെങ്കിൽ
ഇനിയെങ്കിലും മനുഷ്യനായി ജീവിക്കുക...

നമ്മൾ അതിജീവിക്കും. അപ്പോഴും പ്രകൃതി ഉണ്ടാവും കൂടെ..... പ്രതിരോധിക്കാം ജാഗ്രതയോടെ....

കീർത്തന വി എസ്
9D ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ