ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം

വിദ്യാലയം പെട്ടന്നടച്ചപ്പോഴാണറിഞ്ഞത്
വീടകം വലിയൊരു വിദ്യാലയമാണെന്ന്
അദ്ധ്യാപകർ പെട്ടന്നകന്നപ്പോഴാണറിഞ്ഞത്
വീട്ടുകാരും നല്ല അദ്ധ്യാപകരാണെന്ന്....
വാഹനങ്ങളുടെ അലർച്ച നിലച്ചപ്പോഴാണറിഞ്ഞത്
പ്രകൃതിയും നന്നായി പാടുമെന്ന്...
കൂട്ടുകാരില്ലാതെ വിഷമത്തിലായപ്പോൾ
കോഴിയും താറാവും കൂട്ടിനെത്തി
തൊടിയിലെ ചക്കയും മാങ്ങയും ഇലകളും
രുചിയൂറും വിഭവങ്ങളായ് മുന്നിലെത്തി....
മണ്ണിനെ കൊത്തിക്കിളച്ചു മറിച്ചതിൽ
വിത്തുകൾ, തൈകളും പാകിയിട്ടു
ശാന്തിയുടെ നാളുകൾ മുളക്കുന്നതും കാത്ത്
ക്ഷമയോടെ ഇങ്ങനെ കാത്തിരിപ്പൂ....

ഫാത്തിമ റിഫ
6D ജി.എച്ച്.എസ്. കാപ്പ്
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത