പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

16:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

ചിങ്ങവെയിൽ പരക്കുന്നതും. കാത്തീ
കൊച്ചു വരാന്തയിൽ
ഞാനിരിക്കുമ്പോൾ
കറുത്തിരുണ്ടൊരു
കരിമേഘം വന്നെന്നെ മൂടി
കണ്ണുരുട്ടി പറഞ്ഞു

ഞാൻ പെയ്തിറങ്ങുമ്പോൾ
നിൻ മുറ്റത്തും തൊടിയിലും
നിറയുന്നു വെള്ളം
പകർച്ചവ്യാധികൾ
പരത്തുന്നവർക്ക്
അത് ആഘോഷകാലം
രോഗികൾക്കാകെ
പരവേശം...

പനികൾ പലതരം വന്നണയുന്നു
കൂടെ പുതിയൊരു
വില്ലനാം കൊറോണയും
ഭയത്തോടെ കാത്തിരിപ്പൂ, രോഗമെ
നീ ഏത് രൂപത്തിലും ഭാവത്തിലും വരുമെന്നോർത്ത്....
 

ജൊയെൽ ബി സ്
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത