കൊറോണ ഭീതിയിൽ അകലുന്നു നമ്മൾ ഒത്തുചേർന്നീടാം മനസ്സുകൾ കോർത്ത് ഭയത്തിനെ മാറ്റുക, കരുതലിൻ താന്ത്രികൾ ഒന്നിച്ച് മീട്ടണം ഒത്തുചേർന്ന് മാസ്ക് ധരിക്കണം വൃത്തി പുലർത്തണം ഈ മഹാമാരിയെ തുരത്തീടണം ഓമനജീവിയെ കെട്ടിപ്പുണരുമ്പോൾ ഓർക്കുക തൻ ജീവൻ തന്നെ മുഖ്യം തിരിച്ചറിവുകൾ നൽകി ഓരോമാരിയും നമ്മെ കടന്നങ്ങ് പോയിടുന്നു ഇന്ന് മതങ്ങളും വർഗീയവാദവും എങ്ങോ പോയി മറഞ്ഞീടുന്നു കല്യാണവുമില്ല, കൂടാനുമാളില്ല ആഢംബരങ്ങളും മാഞ്ഞുപോയി വലിയവനെന്നില്ല ചെറിയവനെന്നില്ല എല്ലാരും തുല്ല്യരീ രോഗനാളിൽ മുഴക്കുക ജയ്‌വിളി, കൊടുക്കുക കയ്യടി ജീവനെ കാക്കുന്ന കാവലാൾക്ക് നീതിയും വൈദ്യവും ഒന്നായി ചേർന്നയാ- ശക്തിക്കുമുന്നിൽ നമിക്കുക നാം പ്രാർഥിച്ചിടാം നമുക്കൊരു മനമായിച്ചേർന്ന് അടിച്ചമർത്തിടാം മഹാമാരിയെ .