കൂട്ടരേ....... കേട്ടുവോ കൊറോണിയെ പറ്റി ലോകം മുഴുവൻ പേടിക്കും ഭീകരനെ പറ്റി കേവലം ഒരു വൈറസായി തള്ളിക്കളയുമ്പോൾ തൻ്റെ ഉഗ്ര ശക്തി മുഴുവൻ കാണിച്ചു തന്നു മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ വേർതിരിവില്ല. ഇന്ന് എല്ലാമെല്ലാമവൻ്റെ കാൽക്കീഴിൽ തന്നെ പത്രമാധ്യമങ്ങൾ അവൻറെ പേർ വർണ്ണിച്ചിടുമ്പോൾ മാനവരെ പുച്ഛത്തോടെ വെല്ലുവിളിക്കുന്നു തിരക്ക് തിരക്ക് എന്ന പല്ലവി മാറ്റി മനുഷ്യർ ഇനിയെന്തു വേണ്ടൂ?... എന്ന് നട്ടംതിരിയുന്നു ജനതാ കർഫ്യു ലോകം ഇവ തളർത്തി എന്നാലും പൂർവാധികം ശക്തിയോടെ അവൻ തിരിച്ചെത്തിടുന്നു ഇനി അവനെ വളരാൻ അനുവദിക്കാതെ പ്രതിരോധിക്കുക നാം ഒറ്റക്കെട്ടായ്......... അമ്മയാം ഭൂമിയുടെ രക്ഷകരായി സുരക്ഷയോടെ കരുത്തോടെ മുന്നേറണം നാം ..........
സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത