യുദ്ധം
വെടിയൊച്ചയില്ലാതെ
തുടരുന്നു യുദ്ധം
പടരുന്നു ശൂന്യത
ചിതറുന്നു മതിലുകൾ
നിശബ്ദമായ് പൊലിയുന്നു ജീവൻ
അടച്ചിട്ട വാതിൽ
പിടയുന്ന പ്രാണൻ
നിലയ്ക്കില്ല തേങ്ങൽ
തീരാത്ത നോവും...
കരുതലോടെ നീങ്ങിടും
പോർക്കളത്തിലിന്നു നാം
കരുത്തരായി മാറിടും
ദൂരമെത്രയാകിലും.....
മരണത്തെ മായ്ക്കുന്നു
മാലാഖ വിരലുകൾ
കണ്ണിമചിമ്മാതെ
നാട് കാക്കും
കാക്കിയിട്ട കാവലാൾ
എരിവയറിന് പൊതിച്ചോറായ്
സേവനത്തിന്റെ സാന്ത്വനം...
(നീലാംബരി വിനോദ്) 7D
Kvkm mup School,Deverkovil
16462 Kunnummal
[[Category:കുന്നുമ്മൽ ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കുന്നുമ്മൽ ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|