കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധം

വെടിയൊച്ചയില്ലാതെ
തുടരുന്നു യുദ്ധം
പടരുന്നു ശൂന്യത
ചിതറുന്നു മതിലുകൾ
നിശബ്ദമായ് പൊലിയുന്നു ജീവൻ
അടച്ചിട്ട വാതിൽ
പിടയുന്ന പ്രാണൻ
നിലയ്ക്കില്ല തേങ്ങൽ
തീരാത്ത നോവും...

കരുതലോടെ നീങ്ങിടും
പോർക്കളത്തിലിന്നു നാം
കരുത്തരായി മാറിടും
ദൂരമെത്രയാകിലും.....

മരണത്തെ മായ്ക്കുന്നു
മാലാഖ വിരലുകൾ
കണ്ണിമചിമ്മാതെ
നാട് കാക്കും
കാക്കിയിട്ട കാവലാൾ
എരിവയറിന് പൊതിച്ചോറായ്
സേവനത്തിന്റെ സാന്ത്വനം...
 

നീലാംബരി വിനോദ്
7 D കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത