16:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsaryad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മനസിലെ ചോദ്യമ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനസ്സിലെ ചോദ്യം
_ - - - -
ഇനിയീ ഭൂമിയിൽ
പുഴകളുണ്ടാകുമോ ?
പുഴവക്കിലൊരു തൈ-
മാവ് ഉയിർകൊള്ളുമോ ?
മാവിൻ്റെ ചില്ലയിൽ പാട്ടൊന്നു മൂളാൻ
മണിക്കുയിലേ നീ
പറന്നിങ്ങുമോ?
ഇടനെഞ്ച് പൊട്ടി ഞാൻ
കേഴുകയാണമ്മേ
ഇനിയീ വഴിയിൽ
മനുജരെക്കാണുമോ ?
അനശ്വര
9 A
ജി.വി.എച്ച്.എസ്.ആര്യാട്