എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഓർമയിൽ ആദ്യമായ്...

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമയിൽ ആദ്യമായ്.. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമയിൽ ആദ്യമായ്..

        പുസ്തകതാളുകളിൽ സൂക്ഷിച്ച
മയിൽപീലി തണ്ടുപോലെ
സങ്കടകടലായിമാറി
എൻകുഞ്ഞുമനസ്സിലെ അവധിക്കാലം
കാണാൻ കൊതിച്ചത് ഡോറ,
കണ്ടതോ കൊറോണയെന്നമാഹാമാരി
കാറ്റത്തുവീഴുന്ന മാമ്പഴവും...
മാവിൻചുവട്ടിലെ ഊഞ്ഞാലും
വെറും ഓർമകൾ മാത്രമായ് മാറി
നാലു ചുവരുകൾക്കുള്ളിലൊതുങ്ങി
വീട്ടിലെ കാഴ്ചകൾ അത്ഭുതമായി.

ജോലിക്കുപോകുന്ന അച്ഛന്
ഇതൊരവധികാലമായി മാറി
പണ്ട് ചിരട്ടയിൽ കറിയുണ്ടാക്കി ഞാൻ
ചേച്ചിയോടൊപ്പം കളിച്ചിരുന്നു
പത്തുമാസം നെഞ്ചിൽ ചിറകെട്ടിയ
സ്വപ്നങ്ങൾ പാഴായി വെറുതെ
തീരാത്ത കലിയോടെ കേട്ടുഞാൻ
കൊറോണ എന്ന ആ വാക്ക്
 

ഹിമയ ദാസ്
3 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത