പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അപ്പുവിന് പറ്റിയ തെറ്റ്

16:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന് പറ്റിയ തെറ്റ്

ഒരിടത്തു വികൃതിയായ അപ്പു എന്ന കുട്ടിയുണ്ടായിരുന്നു .അവനു മനോഹരമായൊരു പൂന്തോട്ടമുണ്ടായിരുന്നു . ഒരു ദിവസം അവൻ പൂന്തോട്ടത്തിലെത്തി . ഒരു പൂമ്പാറ്റ പൂക്കളിൽ നിന്നും തേൻ കുടിക്കുന്നതു കണ്ടു . അവനു കൗതുകം തോന്നി . അവൻ അതിനെ ഏറെ പണിപ്പെട്ടു പിടിച്ചു ,ഒരു കുപ്പിയിലാക്കി .
ഇതുകണ്ട അപ്പുവിന്റെ അമ്മ അവനോടു പറഞ്ഞു , " അപ്പു ..ആ പൂമ്പാറ്റയെ വീടു.. പൂമ്പാറ്റ വന്നാലേ പൂ വിരിയു ".
അപ്പു പക്ഷെ അതൊന്നും കേട്ടില്ല .കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ആ പൂമ്പാറ്റ ചത്തിരുന്നു .
അവൻ അമ്മയോട് ചോദിച്ചു , " അമ്മേ, ഞാൻ ഇനി എന്ത് ചെയ്യും ?"
അപ്പോൾ അമ്മ പറഞ്ഞു , " അപ്പു , നിനക്കിനി ഒന്നും ചെയ്യാൻ കഴിയില്ല ". അന്ന് രാത്രി ആ പാവം പൂമ്പാറ്റയെ ഓർത്തു അവനു ഉറങ്ങാൻ കഴിഞ്ഞില്ല . പിറ്റേ ദിവസം അവൻ സത്യം ചെയ്തു , "ഇനി ഒരു ജീവിയേയും ഞാൻ പിടിക്കില്ല ." അങ്ങനെ അപ്പു ഒരു നല്ല കുട്ടിയായി മാറി .

വൈഗ കെ
3 A പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത