ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി..

16:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) (45T)
പരിസ്ഥിതി      

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത് . പ്രകൃതിക്ക് ദോഷകരമായി മനുഷ്യൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് ലോക നാശത്തിന് കാരണമാകുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത പ്രസക്തമായ കാലഘട്ടമാണിത്. പ്രകൃതി എന്നത് മനുഷ്യനും ജന്തുക്കൾക്കും ജീവജാലങ്ങൾക്കും കൂടിച്ചേർന്ന് ഉള്ളതാണ് .പ്രകൃതിയുടെ ഒരു ഭാഗമായ ജലം ഇപ്പോൾ ചപ്പുചവറുകൾ കൊണ്ട് കുമിഞ്ഞുകൂടിയിരിക്കുന്നു. മനുഷ്യന് വിലപ്പെട്ട ഒന്നാണ് ജീവവായു .അതും അമ്മയായ പ്രകൃതിയിൽ നിന്ന് ലഭിക്കേണ്ടതാണ്. മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ നമ്മൾ ഓരോ മനുഷ്യരുടെയും ജീവനും പൊലിഞ്ഞു കൊണ്ടിരിക്കുന്നു. എപ്പോൾ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന മാരകരോഗം ആയ കൊറോണ എന്നതും മനുഷ്യൻറെ പ്രവൃത്തിയിൽ നിന്നുണ്ടായതാണ്. ഈ മഹാമാരിയെ എല്ലാവരും ഒരുമിച്ചു നിന്ന് എതിർത്ത ലോകത്തെ തന്നെ തിരികെ കൊണ്ടുവരാൻ കഴിയട്ടെ. കൊറോണ എന്ന വൈറസ് മൂലം മനുഷ്യൻറെ ജീവ രാശിക്ക് വരെ മാറ്റവും നാശനഷ്ടവും ഉണ്ടാകും. കൊറോണ എന്ന രോഗത്തെയും നമുക്ക് അതിജീവിക്കാം.ലോകത്ത് മനുഷ്യൻ ചെയ്തുകൂട്ടുന്ന ഓരോ ദുഷ്പ്രവർത്തിക്കും അനേകം ജീവനുകൾ പൊലിഞ്ഞു. "പ്രകൃതിയെ സംരക്ഷിക്കൂ മനുഷ്യജീവൻ നിലനിർത്തൂ."

5 ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം