എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
Wall painting

അദ്ധ്വാനത്തിൻ്റെ വില പാരതന്ത്ര്യം

പാരതന്ത്ര്യം

അമ്പലത്തിലും, പള്ളിയിലും ദൈവങ്ങളെ പൂട്ടിയിട്ടു നമ്മൾ ....
കിളികളെയും, കോഴികളേയും കൂട്ടിലടച്ചൂ നമ്മൾ...
ആനകളെ ചങ്ങലകൊണ്ട് തളച്ചിട്ടു നമ്മൾ....
ഒടുവിൽ കൊറോണ എന്ന വയറസ് വന്ന് നമ്മളെയെല്ലാം വീട്ടിലിട്ടു പൂട്ടി... ഓരോ മനുഷ്യനും പാഠമാകട്ടെയിത്... ഓരോരുത്തരും പഠിക്കട്ടെയിത്...
പാരതന്ത്ര്യം മാനവർക്കും, എല്ലാ ജീവികൾക്കും മ്യതിയേക്കാൾ ഭയാനകം എന്ന സത്യം... ഈ ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണന്ന തിരിച്ചറിവ്...

നയന പി യു
5 B എൽ എഫ് എച്ച് എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പ്രകൃതി മാതാവ്

പ്രകൃതി മാതാവ്

ഒരിക്കൽ രാമു എന്നയാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു രാമുവിന്റെ വീടിനു പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. തോട്ടത്തിൽ കുറെ ചെടികളും പൂക്കളും വലിയൊരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് എപ്പോഴും മരത്തിനടുത്തിരുന്ന് കളിക്കു മായിരുന്നു. വിശക്കമ്പോൾ ആപ്പിൾ മരത്തിൽ നിന്നും അപ്പിൾ പറിച്ച് തിന്നുമായിരുന്നു.

അങ്ങനെ കാലം കടന്നു പോയി രാമുവളർന്നു വലുതായി. ആപ്പിൾമരത്തിനു പ്രായമായി. പഴം കായ്ക്കുന്നത് നിന്നു. അപ്പോൾ രാമു ആ മരം മുറിച്ച് വീട്ടിൽ ഒരു കട്ടിൽ ഉണ്ടാക്കാൻ തീരുമാനിച്ചു. ആപ്പിൾമരം അവന് ധാരാളം നല്ല ഓർമകൾ നൽകിയിരുന്നു. അവന്റെ കുട്ടിക്കാലത്ത് കൂടുതൽ സമയവും ആ മരത്തിനടുത്താണ് ചെലവഴിച്ചിരുന്നത്. എന്നിട്ടും ആ മരം വെട്ടാൻ തന്നെ അവൻ തീരുമാനിച്ചു. ആപ്പിൾ തരുന്നില്ലെങ്കിലും ഇപ്പോൾ ആ മരം ധാരാളം ജീവികൾക്ക് താമസിക്കാനുള്ള ഇടമാണ് കുറെ ജീവികൾ രാമുവിന്റടുത്തു വന്നു പറഞ്ഞു ഈ മരം മുറിക്കരുതു;ഞങ്ങൾക്ക് താമസിക്കാൻ വേറെ ഇടമില്ല കുട്ടിക്കാലത്ത് നിനക്ക് ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച മരമല്ലെ ഇത് അന്ന് ഞങ്ങൾ നിന്റെ കളികൂട്ടുകാരായിരുന്നില്ലേ? ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കണം അണ്ണാൻ പറഞ്ഞു നീ ഈ മരം മുറിച്ചില്ലെങ്കിൽ ദിവസവും ഞാൻ നിനക്ക് ധാന്യങ്ങൾ നൽകാം. കിളികൾ നിനക്ക് പാട്ടു പാടിത്തരും -തേനീച്ച നിനക്ക് തേൻ തരും മരം മുറിക്കരുത്.രാമു അവന്റെ പഴയ കാലത്തെക്കുറിച്ചോർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു അവന് തന്റെ തെറ്റുമനസ്സിലായി. മരം മുറിക്കണ്ട എന്ന് അവൻ തീരുമാനിച്ചു. അവൻ തിരിച്ചുപോയി. എല്ലാവർക്കും സന്തോഷമായി.ദിവസങ്ങൾക്കകം ആ ആപ്പിൾമരം വീണ്ടും കായ്ക്കാൻ തുടങ്ങി. പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനമുള്ളതാണെന്ന് മനസ്സിലാക്കി പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്.

മേഘ റോസ്
7D എൽ എഫ് എച്ച് എസ് പാനായികുളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ