ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ഓർമയിൽ ഒരു മുഖം കൂടി
ഓർമയിൽ ഒരു മുഖം കൂടി
നിറയെ പച്ചപ്പും സൗന്ദര്യവും നിറഞ്ഞ ഒരു മനോഹരമായ ഗ്രാമം. രാഹുൽ വിദേശത്തു നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തി. അവൻ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അവന്റെ കംമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു. ഏകദേശം രണ്ടാഴ്ച്ചകൾക്കു ശേഷം കഠിനമായ പനി അവന് പിടിപെട്ടു. വീട്ടുകാരും കൂട്ടുകാരും ചേർന്ന് അവനെ ആശുപതിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ചു കഴിഞ്ഞപ്പോൾ ഡോക്ടർമാർ ആ വാർത്ത കുടുംബത്തെ അറിയിച്ചു രാഹുലിന് കോറോണയാണ്. വീട്ടുകാർ വളരെ കഷ്ട്ടപ്പെട്ടാണ് അത് നെഞ്ചിലേറ്റിയത്. മൂന്നാഴ്ച്ചക്കുള്ളിൽ ഡോക്ടർമാരുടെയും മറ്റു അശുപുതി സേവകരുടെയും കഠിനമായ പ്രയത്‌നത്തിലൂടെ അവർ രാഹുലിനെ രോഗവിമുക്തനാക്കി അവന്റെ ജീവൻ രക്ഷിച്ചു. പതിനാലു ദിവസത്തേക്ക് ആരോടും ബന്ധംപുലർത്താതെ ഹോം ക്വാറന്റെനിൽ കഴിയാൻ ഡോക്ടർമാർ ആവശ്യപെട്ടു. രാഹുൽ ഒരു മടിയും കൂടാതെ അത് അനുസരിച്ചു. ആ പതിനാലു ദിവസങ്ങൾക്കു ശേഷം രാഹുൽ ആ അസഹനീയമായ വാർത്ത അറിഞ്ഞു . തന്നെ രക്ഷിച്ച ആ ഡോക്ടർ മരണപെട്ടു. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു .അവൻ ആരും കാണാതെ തന്റെ മുറിയിൽ പോയി ഒറ്റക്ക് ഇരുന്നു.
|