ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിൻ നാളുകൾ
അതിജീവനത്തിൻ നാളുകൾ
കിങ്ങിണി നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ഈയിടെയായിട്ട് ചുറ്റും കാണുന്നതൊന്നും കിങ്ങിണിക്ക് മനസ്സിലാകുന്നില്ല. അമ്മയും അച്ഛനും കുറച്ചുദിവസമായി വീട്ടിലുണ്ട് എവിടെയും പോകാറില്ല. ഗൾഫിൽനിന്ന് മാമൻ വന്നിരുന്നു. അതിനുശേഷം ആരോഗ്യപ്രവർത്തകർ എന്ന് പറഞ്ഞ് ചില ആളുകളും എത്തി. മാമന് കൊറോണ വൈറസ് ബാധ ഉണ്ടെന്നും അതിനാൽ ഞങ്ങളാരും ഇനി കുറച്ചു ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും അവർ പറഞ്ഞു. അവർ വീടിനകത്ത് കയറിയില്ല. സാധാരണ നടക്കാറുള്ളത് പോലെ അച്ഛനും അമ്മയും അവരെ വീട്ടിനകത്തേക്ക് ക്ഷണിച്ചതും ഇല്ല. അമ്മ അവർക്ക് ചായയും നൽകിയില്ല. ഞങ്ങളോട് എല്ലാം പലയിടങ്ങളിൽ അകലം പാലിച്ച് ഇരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും. അവർ ആവശ്യപ്പെട്ടു. അവർ കഴുകേണ്ട രീതിയും പറഞ്ഞു തന്നു. നല്ല രസമാണ് ആ രീതിയിൽ കൈകഴുകാൻ. എന്താണെന്നറിയില്ല അച്ഛനും അമ്മയും എന്നെ ഈയിടെയായി കെട്ടിപിടിക്കാറോ ഉമ്മ താരാറോ ഇല്ല. ഞങ്ങളിപ്പോൾ ഉറങ്ങുന്നത് പോലും മൂന്ന് കട്ടിലിലാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |