എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ ജനതാ കർഫ്യൂ (കവിത)

15:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജനതാ കർഫ്യൂ...!!!


മഹാമാരിയുടെ ചങ്ങലക്കണ്ണി
പൊട്ടിക്കുവാൻ പിറന്നോരൊഴിവ്
ദിനമാണീ കർഫ്യൂ.
പരീക്ഷണമാണ്, നമ്മുടെ സംയമനത്തിൻ്റെ പരിരക്ഷണമാണ്,നമ്മുടെ സഹവർത്തിത്വത്തിൻ്റെ പരിച്ഛേദമാണ്,
നമ്മുടെ സഹകരണത്തിൻ്റെ.

ദുഃഖ മാണെങ്കിലും പ്രിയ സോദരരെ
പിരിയാം നമുക്ക്, നിശബ്ദരായ്
അകന്ന് കഴിയാം ശരീരം കൊണ്ട്
അടുപ്പിക്കാം സുമനസ്സുകളെ
ജാതി-മത ചിന്തകൾക്കപ്പുറം
ഒന്നുചേരാം നാളെയുടെ
പുതിയ സൂര്യോദയത്തിൽ
വ്രതമാണ്, പ്രതിജ്ഞയാണ്


വഴങ്ങുവാനതിന് ശക്തരാകണം
അനുഷ്ഠിക്കാം, പാലിക്കാം..
കണ്ണു ചുറ്റുവട്ടത്തോടണം.
കരുതലുണ്ടാവേണം
ഒരാളും വീഴാതിരിക്കാൻ

 

യദുനന്ദൻ എസ്
10 E എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത