ചൈന എന്ന നാട്ടിൽ നിന്ന് ഉയർന്നു വന്ന ഭീകരം. .......
ലോകമാകെ ജീവിതം തകർത്തു കൊണ്ടു നീങ്ങവെ..
നോക്കുവിൻ ജനങ്ങളെ കേരളത്തിൽ ആകെയും.......
ഒത്തുചേർന്നു തീർത്തിടുന്ന കരുതലും കരുണയും...
ജാഗ്രത.. ജാഗ്രത... ജാഗ്രത..
ഉച്ചയേറും ആയുധങ്ങളല്ല ജീവൻ ആശ്രയം..
ഒന്ന് ചേർന്നു മാനസങ്ങളാണ തെന്ന് തന്നെ ഓർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടണഞ്ഞ കൂട്ടരും കരുതണം ജയത്തിനായ്..
നാട്ടിലാകെ ഭീതിയായ് പടർന്നിടുന്നതാ വസൂരി
കുത്തിവെപ്പിലൂടെ തീർത്തു കേരളം ചരിത്രമായ്
സ്വന്തം ജീവൻ വിലകൊടുത്തും നേടിയതാ....
ജാഗ്രത... ജാഗ്രത... ജാഗ്രത..