ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ തിരിച്ചറിവ്

15:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13381 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 2 }} "ഇത് തന്നെ പറ്റിയ അവസരം " റോഡരിക്കിൽ കരിയിൽ കുളിച്ചു നിന്ന തുമ്പച്ചെടി മെല്ലെ മെല്ലെ തല ഉയർത്തി. "ആരെയും കാണുന്നില്ലല്ലോ !"അപ്പോഴാണ് ഓർത്തത് ഇന്നലെ റോഡിൽ മൈക്ക് അനൗൺസ്മെൻ്റ് - ചൈനയിൽ നിന്ന് ഏതോ ഒരു രോഗം വന്നതും അത് നാടാകെ പരന്നു എന്നും 'കൊറോണ ' എന്നാണ് ആ രോഗത്തിൻ്റെ പേര്. പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചുവത്രേ... "ഓ.... അതാ ആരും പുറത്തിറങ്ങാത്തത് അല്ലേ.. പുകയില്ലാത്ത ശുദ്ധവായു 'ഹായ്..!" കറുന്തോട്ടി തലയാട്ടി ' ഇന്നലെ ആരുടെയോ ചെരുപ്പിനടിയിൽ ഞെരുങ്ങി ഉണങ്ങിയ തൊട്ടാവാടി തല ഉയർത്തി.. ങേ! ഇവിടെങ്ങും ആരും ഇല്ലാല്ലോ. എങ്ങും ശ്യൂനത വാഹനങ്ങളുടെ ശബ്ദമോ, കാൽനടയാത്രക്കാരുടെ കലപില ശബ്ദമോ ഇല്ല... എങ്ങും കനത്ത നിശബ്ദത മാത്രം. വലിയ വലിയ ഹോട്ടലുകളോ എന്തിനധികം ആശുപത്രികളിൽ പോലും ആരും ഇല്ല. "ഇന്നലെ വരെ തങ്ങളുടെ അവസ്ഥ എന്തായിരുന്നു അല്ലേ?.. " ഒരു ദീർഘനിശ്വാസത്തോടുകൂടി തുമ്പ പറഞ്ഞു" ഒന്നു തല ഉയർത്തി നിൽക്കാൻ പോലും കഴിയാതെ ..... . ചെരുപ്പുകൊണ്ട്  ചവിട്ടിയും വാഹനങ്ങളുടെ ടയർ കൊണ്ട് മേലാസകലം പരിക്ക്... വെള്ളമൊഴിച്ച് കുളിച്ചാൽ പോലും പോകാത്ത അത്രയും അഴുക്ക് ...പിന്നെ വഴിയെ പോകുന്ന ആൾക്കാരുടെ കാർക്കിച്ചു തുപ്പലും, ചെറിയ പിള്ളേരാണെങ്കിൽ നമ്മെ കണ്ടാൽ ചുമ്മാ ഒടിച്ചിടുക്കയും ചെയ്യും "... " പക്ഷേ ഒന്നോർക്കുമ്പോൾ വിഷമമുണ്ട്   എത്ര ലക്ഷകണക്കിനാളുകളാണ് മരിച്ചുവീഴുന്നത് 'തൊട്ടാൽ വാടും എന്നറിഞ്ഞു കൊണ്ടു തന്നെ എത്ര മനുഷ്യർ എന്നെ പേരു വിളിച്ചു കളിയാക്കി തൊട്ടു നോക്കാറുണ്ട് എന്നറിയോ ചങ്ങാതികളേ ! ഇപ്പോൾ അവർ നന്നായി പഠിച്ചു" തൊട്ടാവാടി പറഞ്ഞു. "ഹാ... ഇത്രയേ ഉള്ളൂ മനുഷ്യരുടെയും അവസ്ഥ...!. ' കൊറോണ ' എന്ന രോഗം ഓരോ മനുഷ്യർക്കുമുള്ള ഒരു ഒരു തിരിച്ചറിവാണ് നാം എന്താണ് എന്നുള്ള തിരിച്ചറിവ് ." കൊന്നമരം വിളിച്ചു ആശ്വസിപ്പിച്ചു



ദേവനാഥ്‌. 
ക്ലാസ് 5 ഗവണ്മെന്റ്. യു. പി സ്കൂൾ. താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ