15:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38021(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു കോവിഡ് കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന നിൻ ജന്മദേശം
ഇന്ന് ലോകം നിൻ കാൽക്കീഴിൽ
നീ ആദ്യം കൊറോണ പിന്നയോ കോവിഡ്
ഒാരോ രാജ്യത്തും ഭീകരാതിഥിയായ്
ഈ കൊച്ചു കേരളത്തിലും
ഭയമായ് സംഭ്രമമായ് എത്തി നീ
ഒറ്റക്കെട്ടായ് മലയാളം , ഒതുങ്ങി നിൻ അഴിഞ്ഞാട്ടം
പക്ഷേ അങ്ങ് യൂറോപ്പിലും അമേരിക്കയിലും വിളയാടുന്നു നീ
ഈയം പാറ്റകളെപ്പോലെ ജീവൻ പൊലിഞ്ഞു വീണു
ജഡങ്ങൾ കുന്നുകൂടി എങ്ങും തേങ്ങലുകൾ
നിൻവളർച്ചയൂടെ ഗ്രാഫറിയാൻ
വെള്ളയുടുപ്പിട്ട മനുഷ്യർ പായുന്നു
ലോകശക്തികൾ രാഷ്ട്രങ്ങൾ
നിൻ മുൻപിൽ കൂപ്പു കുത്തി
അന്ധകാരംപിന്നിടും ഈ നാളുകൾ
നാളെ അങ്ങ് ദൂരെ പുതിയ വെളിച്ചം നമ്മൾ കാണും
നാളെ ഈ തലമുറ പാടും പറയും പാണന്റെ
പാട്ടുപോൽ കോവിഡിൻ കഥകൾ
കോവിഡേ നാളെ നീ വെറും ഒരു കഥ മാത്രം