എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പക്ഷികൾ പറക്കട്ടെ

15:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (s)
പക്ഷികൾ പറക്കട്ടെ

എന്നും രാവിലെ വീടിൻ്റെ തൊട്ടടുത്തുള്ള തെങ്ങിൻ തോപ്പിലൂടെ നടക്കുക ദീപുവിൻ്റെ ശീലമായിരുന്നു. നീലാകാശവും കൂട്ടംകൂട്ടമായി പാറി നടക്കുന്ന പക്ഷികളും എല്ലാം അവനിൽ ഉണർത്തുന്ന കൗതുകം കുറച്ചൊന്നുമല്ല.പക്ഷികളെ പോലെ പറന്നു നടക്കാനാണ് അവനിഷ്ടം.

   അങ്ങനെ ഒരു ദിനം തൻ്റെ പതിവ് സഞ്ചാരത്തിനിടയിൽ തെങ്ങിൽ ഉണ്ടായിരുന്ന ഒരു പൊത്ത് ദീപുവിൻ്റെ ശ്രദ്ധയിൽപ്പെട്ടു.അതിൽ നിന്ന് വരുന്ന ശബ്ദം എന്താണെന്നറിയാൻ ദീപുവിന് ആകാംഷയായി.ദീപു ചുറ്റിലും കണ്ണോടിച്ചു അപ്പോൾ തെങ്ങിൽ നിന്ന് ഇറങ്ങി വരുന്ന ഒരു തെങ്ങുകയറ്റക്കാരൻ ദീപുവിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ദീപു ഓടിച്ചെന്ന് അയാളോട് തൻ്റെ ആവശ്യം പറഞ്ഞു.ഉടൻ തന്നെ അയാൾ തെങ്ങിൽ കയറുകയും മൂന്ന് മൈന കുഞ്ഞുങ്ങളുമായി താഴെയെത്തുകയും അവയെ ദീപുവിന് സമ്മാനിക്കുകയും ചെയ്തു.

" കാണാൻ എന്തു ഭംഗിയാ..." ദീപുവിന് തൻ്റെ സന്തോഷം അടക്കാനായില്ല. ദീപു പക്ഷിക്കുഞ്ഞുങ്ങളുമായി വീട്ടിലെത്തി കൂട്ടിലടച്ചു.തീറ്റ തേടി പോയ അമ്മക്കിളി തിരിച്ചെത്തിയപ്പോൾ തൻ്റെ കുഞ്ഞുങ്ങളെ കാണാതെ പരിഭ്രാന്തയായി. തൻ്റെ കുഞ്ഞുങ്ങളെ തേടിയുള്ള യാത്ര അവസാനിച്ചത് ദീപുവിൻ്റെ വീട്ട് മുറ്റത്തായിരുന്നു.അമ്മക്കിളിയെ കണ്ട സന്തോഷത്തിൽ കുഞ്ഞുക്കിളികൾ കിട്ടിയ തക്കത്തിന് അമ്മക്കിളിയുടെ അടുത്തെത്തി.ഇതെല്ലാം കണ്ടു നിന്ന ദീപുവിന് തൻ്റെ തെറ്റ് ബോധ്യമായി.ദീപു അവരെ അവരുടെ ലോകത്തേക്ക് പറക്കാൻ അനുവദിച്ചു. പക്ഷികൾ പൊത്തിലേക്ക് മടങ്ങുകയും ചെയ്തു.

ശ്രീഷ പ്രകാശ് ഇ.വി
7 E എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ