ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/സഹനം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26011 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സഹനം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഹനം
 ദാമു, അതായിരുന്നു ആകർഷകന്റെ പേര്.അയാളുടെ അധ്വാനത്തിനും വിയർപ്പിനും കിട്ടിയ ഫലം കൊണ്ടാണ് കുടുംബത്തെ പോറ്റിയിരുന്നത്.കൃഷി അയാൾക്ക് ജീവനു തുല്യമായിരുന്നു. എന്നാൽ കുറെ നാളായിട്ട് വരൾച്ച അവരുടെ ഗ്രാമത്തിനെ വേട്ടയാടുകയായിരുന്നു. ആ വരൾച്ച ഗ്രാമ വാസികളേയും കർഷകരേയും ഒന്നടങ്കം പിടിച്ചുകുലുക്കി. വയലുകളും മറ്റുവൃക്ഷങ്ങളും കരിഞ്ഞു തുടങ്ങി. ജീവനറ്റ ഭൂമി പോലെയായി ആ ഗ്രാമം. സ്വന്തം കുടുംബത്തെ പോറ്റാനാകാതെ ദാമു പാടുപെട്ടു. മഴക്കാലം വന്നെത്തിയിട്ടും മഴ പെയ്യാതെ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷയും ഇല്ലാതായി.

അവസാനം അയാൾ ജോലി തേടി നഗരത്തിലേക്ക് പുറപ്പെട്ടു. പക്ഷെ വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് അയാൾക്ക് ഒരിടത്തും ജോലി ലഭിച്ചില്ല. ദു:ഖിതനായി ഗ്രാമത്തിലേക്ക് മടങ്ങവേ ഒരു വൃദ്ധ ദാമുവിനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. 'മകനേ, നിന്റെ പ്രശ്നങ്ങൾ എനിക്ക് നന്നായിട്ടറിയാം. പോകൂ, നിന്റെ ഗ്രാമത്തിലേക്ക്... നിനക്ക് നല്ലതേ സംഭവിക്കു. ആശങ്കപ്പെടേണ്ടതില്ല'. ഇതെല്ലാം കേട്ട് ദാ മു ചോദിച്ചു.' പ്രകൃതിയെ ദ്രോഹിക്കുന്ന നഗരവാസികളെ ശിക്ഷിക്കാതെ പ്രകൃതിയെ അമ്മയെ പോലെ കാണുന്ന കർഷകരെ എന്തിനാണ് പ്രകൃതി ശിക്ഷിക്കുന്നത്? നഗരവാസികൾ മൂലമുണ്ടാകുന്ന മലിനീകരണം എന്തിനാണ് ഞങ്ങൾ അനുഭവിക്കേണ്ടത് ?' വൃദ്ധ പറഞ്ഞു 'നിന്റെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. പക്ഷെ എത്രയോ കാലമായി പ്രകൃതി മനുഷ്യന്റെ ഉപദ്രവം സഹിക്കുന്നു. ഇതു വരെ പ്രകൃതി ചോദിച്ചിട്ടുണ്ടോ... മനുഷ്യരോട് ഒരു തെറ്റും ചെയ്യാത്ത ഞാൻ മനുഷ്യരുടെ ഉപദ്രവം എന്തിന് സഹിക്കണമെന്ന്. എല്ലാം ശരിയാകും

ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ