15:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിതം | color= 3 }} <center> <poem> എന്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം
എന്താണു ജീവിതം ?
ഞാൻ ചോദിച്ചു
മരങ്ങളോടും
പുഴകളോടും
പൂക്കളോടും
അവരൊന്നിച്ച് പുഞ്ചിരിച്ചു
എന്ത് ! ഒരു പുഞ്ചിരിയോ ?
കുയിൽനോടും കുഞ്ഞികിളിയോടും
ഇതു തന്നെ ആവർത്തിച്ചു.
അവർ ഒരു മൂളിപ്പാട്ട് പാടി
ജീവിതമൊരു സംഗീതമോ ?
അരങ്ങിലെ അഭിനയതാവിനോടും
ചോദ്യം ആവർത്തിച്ചു.
അരങ്ങുണർത്തും അഭിനയത്തിനിടയിൽ
അയാൾ മൊഴിഞ്ഞു.
ജീവിതം ഓഭിനയം മാത്രം.
അതേ.........
ജീവിതമൊരു പുഞ്ചിരിയാണ്
ജീവിതമൊരു സംഗീതമാണ്
ജീവിതമൊരു അഭിനയമാണ്.....