സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മാലിന്യ വിമുക്ത കേരളം

15:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലിന്യ വിമുക്ത കേരളം

മാലിന്യ വിമുക്ത കേരളം

             ശുചിത്വ കേരളം

വ്യക്തി ശുചിത്വം പാലിക്കുന്നതി- നോടൊപ്പം തന്നെ പരിസര ശുചി- ത്വം പാലിക്കേണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിയിരിക്കുന്നു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിയിരിക്കുന്നു. മലിനജലം കെട്ടിക്കിടക്കുന്നതിലൂടെ പരിസ്ഥ തി സുചിത്വം ഇല്ലാതാകുന്നു. വ്യക്തി സുചിത്വത്തിന്റെ കുറവ് പല രോഗങ്ങൾക്ക് കാരണമാകുന്നു. വീടുകൾ, ഹോട്ടലുകൾ, വ്യവസായ ശാലകൾ, ആശുപത്രികൾ, അറവുശാലകളൊക്കെയാണ് വൻതോതിൽ മാലിന്യങ്ങൾ കുന്നുകൂട്ടുന്നത്.നഗരത്തിലെ വീടുകളും മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഓരോ യൂണിറ്റായി മാറിയിരിക്കുകയാണ്.കേരളത്തിലെ മിക്ക പാതകളിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഉപയോഗശൂന്യമായ പൊതികൾ കാണാം. ഇതൊക്കെയാണ് പരിസ്ഥിതി സുചിത്വം ഇല്ലാതാക്കുന്നതും പരിസ്ഥിതി മലിനമാക്കുന്നതും. ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യങ്ങളുടെ സ്വന്തം നാട് എന്ന് പറയേണ്ട ദുരവസ്ഥയാണ്. പുഴകൾ ദ്രവ മാലിന്യങ്ങൾ കൊണ്ട് നിറയുമ്പോൾ അന്തരീക്ഷം വാതക മാലിന്യ കൊണ്ട് നിറയുന്നു. മനുഷ്യർ കാരണം കേരളത്തിന്റെ സുന്ദരമായ പരിസ്ഥിതി അനുദിനം ഖരാ ,ദ്രവ ,വാതക , മാലിന്യങ്ങൾ കൊണ്ട് നാശത്തിലേക്ക് നീങ്ങുകയാണ്. റെഫ്യൂസ്, റെട്യൂസ്, റീയൂസ്, റീസൈക്കിൾ ഇതാണ് 4r തത്ത്വം ഇവ പാലിച്ചാൽ നമ്മുടെ പരിസ്ഥിതി പൂർണമായും മാലിന്യ മുക്തമാകുകയും സുചിത്വം നിലനിൽക്കുകയും ചെയ്യും. മാലിന്യങ്ങൾ കുറച്ചു കൊണ്ട് വരാനുള്ള മനോഭാവം നാം ഒരോരുത്തരും പാലിക്കണം. അതിനു വേണ്ടി നമ്മൾ എല്ലാവരും പരിശ്രമിക്കണം. എങ്കിൽ മാലിന്യവിമുക്ത കേരളത്തെ സുചിത്വ കേരളമായി മാറ്റാൻ കഴിയു.


Archana.U.S
8 G 1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം