ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്

14:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  കൊറോണ എന്ന വിപത്ത്      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കൊറോണ എന്ന വിപത്ത്     
               കൊറോണ എന്നാൽ കിരീടം എന്നർത്ഥം. എന്നാൽ ഇത് ശരിക്കും മുൾക്കിരീടം തന്നെ ഈ മുൾക്കിരീടമണിഞ്ഞിരിക്കുന്ന ഓരോരുത്തരെയും അതിന്റെ പിടിയിൽ നിന്നു വിടുവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.  ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി നമ്മുടെ നാട്ടിലും പടർന്നു പിടിക്കാൻ അധിക നേരം വേണ്ടി വന്നില്ല. ഇന്ന് നമ്മുടെ ഓരോരുത്തരുടെയും നേരം പുലരുന്നതു തന്നെ ലോക' രാജ്യങ്ങളിൽ മുഴുവൻ ആയിരക്കണക്കിന് പുതിയ കൊറോണ രോഗികളെക്കുറിച്ചുള്ള വാർത്തകളുമായാ ണ്. ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു ഈ കൊലയാളി വൈറസ് . ആഘോഷങ്ങളില്ലാതെ ഈസ്റ്റർ വിഷു ദിനങ്ങൾ വന്നെത്തിയിരിക്കുന്നു. ഈ സമയത്ത് നമ്മുടെയെല്ലാം സുരക്ഷയ്ക്കായി ജീവൻ പണയം വച്ച് വൈറസിനെതിരെ പോരാടുകയാണ് ആരോഗ്യ പ്രവർത്തകരെല്ലാം. പോലീസുകാരും സന്നദ്ധ പ്രവർത്തകരുമെല്ലാം സജീവമായി രംഗത്തുണ്ട്. ഞാനും എന്റെ കൂട്ടുകാരും പൊതു ഇടങ്ങളിലെ കളിയും സ്കൂളിലെ പഠനവുമൊക്കെ മാറ്റി വച്ചിരിക്കയാണ് ഈ മഹാമാരിയെ തുരത്താൻ . ഉത്സവങ്ങളില്ല , കല്യാണങ്ങളില്ല , മറ്റു ആഘോഷങ്ങളൊന്നുമില്ല എല്ലാ മൊഴിവാക്കി വീട്ടിലിരുന്ന് നമുക്ക് പോരാടാം. ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും. അതിജീവിക്കുക തന്നെ ചെയ്യും.  
കൗശിക്
3 C ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




                                    -