കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വില

14:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ശുചിത്വത്തിന്റെ വില                 .....................................' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വത്തിന്റെ വില                 .......................................

ഡോക്ടറുടെ റൂമിന് പുറത്തു വരാന്തയിൽ അമ്മയായ വീണയോടൊപ്പം  വേദന സഹിച്ചു തന്റെ നമ്പറിനായി അക്ഷമയോടെ അവൾ ഇരുന്നു.... അസ്വസ്ഥമായ അസഹിനീയമായ വേദന കടിച് പിടിക്കാൻ അവൾ വ്യഥാ ശ്രമിച്ചു.... പക്ഷെ പരാജയമായിരുന്നു ഫലം..... തൊണ്ടക്കുഴിയിൽ ഒതുക്കി നിർത്തിയ ശബ്ദം ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു പുറത്തു ചാടി.... "അമ്മേ.... ആ... " "ചന്ദുട്ടി മോളെ എന്തുപറ്റി? "

"പറ്റണില്ല അമ്മാ... എനിക്ക് സഹിക്കാൻ പറ്റണില്ല.... വയറു പൊട്ടി പിളരുന്ന പോലെ... "

വീണ  മകളെ കസേരയിൽ ഇരുത്തി ഡോക്ടറുടെ റൂമിന്റെ വാതിലിൽ ശക്തിയായി മുട്ടി. ഉള്ളിൽ നിന്നും ഒരു സിസ്റ്റർ പുറത്തു വന്നു.

"എന്താ "

"സിസ്റ്ററെ മോൾക് വേദന സഹിക്കാൻ പറ്റണില്ല..... കരച്ചിലാണ് '"

"എന്തു പെറ്റിയതാ കുഞ്ഞിന് "

"അറിയില്ല സിസ്റ്റരെ കാലത്ത് തൊട്ട് വയറു വേദനിച് കരയാ "

"ഒരു കാര്യം ചെയ്യു കുട്ടിയെ കൂട്ടി കയറിക്കോളൂ "വീണ പതിയെ  മകളെ എഴുന്നേൽപ്പിച്ചു ഡോക്ടറുടെ റൂമിലേക്ക് നടന്നു

"എന്തുപറ്റിയതാ കുട്ടിക്ക്? "

"രാവിലെ തൊട്ട് വയറു വേദനയാ എന്നും പറഞ് കരച്ചിലാ ഡോക്ടറെ.. എന്താ പറ്റിയതെന്ന് അറിയില്ല "

"മ്മ്ഹ് ഞാനൊന്ന് നോക്കട്ടെ "

ഡോക്ടർ ചന്ദുട്ടിയെ ബെഡിൽ കിടത്തി പരിശോദിച്ചു... വയറിൽ അമർത്തി നോക്കി... അമർത്തുന്നതിന് അനുസരിച്ചു അവൾ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു

ചന്ദുട്ടിയെ പരിശോധിച്ച ശേഷം ഡോക്ടർ വീണയോടായി ചോദിച്ചു "മോള് ഇന്നോ ഇന്നലെയോ ആയി പുറത്തുന്നുള്ള ഭക്ഷണം കഴിച്ചിരുന്നോ "

"ഇന്നലെയോ ഇന്നോ കഴിച്ചിട്ടില്ല.... എന്നാൽ ഇടക്കിടക്ക് കഴിക്കാറുണ്ട് ഡോക്ടർ "

"ഇന്നലെയോ ഇന്നോ കഴിച്ചിട്ടില്ല ശെരി... അങ്ങനെ എങ്കിൽ നിങ്ങളുടെ വീടും പരിസരംവും എങ്ങനെയാണ്? "

"ഡോക്ടർ ചോദിച്ചത് എനിക്ക് മനസ്സിലയില്ല "

"ഞാൻ ഉദ്ദേശിച്ചത് വീടും പരിസരവും വൃത്തിയും ശുചിത്വമുള്ളതുമാണോ എന്നാണ്? "

വീടിന്ടെ മതിലിനോട് ചേർന്ന് കുന്നുകൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലും കവറുകളുലും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളിലും നാല് ദിവസം മുൻപ് പെയ്ത  മഴവെള്ളം കെട്ടിക്കിടക്കുന്നത് താൻ ശ്രദ്ധിക്കാതെ കൂത്താടികൾ നിറഞ്ഞു നിൽക്കുന്നതിനെ പെറ്റി എങ്ങനെ പറയും ഡോക്ടറോട്....... വീടിന്ടെ കിഴക്കേ മൂലയോട് ചേർന്ന തെങ്ങിൻ ചുവട്ടിൽ ബാത്റൂമിൽ നിന്നും പോകുന്ന അഴുക്കുവെള്ളം തളം കെട്ടിനിന്ന് ഈച്ചയും മണി ഈച്ചയും ആർത്തു പറക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ വിദേശത്ത് ഉള്ള  ഭർത്താവ് പറഞ്ഞതാണ് ഒരു പൈപ്പ് ഇട്ട് വെള്ളം ഒരു കുഴിയിലേക്ക് ഇട്ട് കുഴി മേൽഭാഗം അടക്കാൻ..... അത് ചെവി കൊള്ളാതെ അവിടം ഇത്ര വൃത്തികേടാകാൻ കാരണം താനാണെന്ന് എങ്ങനെ പറയും  ഈ ഡോക്ടറോഡ് ......എന്തു പറയണം എന്നറിയാതെ അവൾ ഇരുന്നു

"ഞാൻ കുറച്ചു നേരമായി ചോദിച്ചിട്ട് നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ "

"അത് ഡോക്ടർ എന്റെ മടികൊണ്ടും ശ്രദ്ധ കുറവുകൊണ്ടും  പരിസരം കുറച്ചു  മലിനമായാണ് കിടക്കുന്നത് "

"അപ്പൊ അതാണ് കാരണം "

"അതും മോൾടെ അസുഖവുമായി എന്തു ബന്ധം ഡോക്ടർ  "

"അത് ഞാൻ പറഞ്ഞു തരാം.... കുട്ടിക്ക് ഫുഡ്‌ പോയ്‌സൺ ആണ്...... കാരണം ഞാൻ ആദ്യം കരുതി പുറത്തുന്നു ഫുഡ്‌ കഴിച്ചിട്ടുണ്ടാകും എന്ന്... അതില്ലാത്ത സ്ഥിതിക്ക് ശുചിത്വo ഇല്ലാത്ത പരിസ്ഥിതിയിൽ നിന്നുമാണ് രോഗം വന്നിരിക്കുന്നത്.. വൃത്തി ഇല്ലാത്ത സ്ഥാലത് ഇരുന്ന ഈച്ച അതിന്റെ കാലിൽ പറ്റിപ്പിടിച്ച അഴുക്കും അണുക്കളുമായി ഫുഡിൽ വന്നിരുന്നു  ആ ഫുഡ്‌ കഴിച്ച നിങ്ങളുടെ മോൾക് അസുഖവും വന്നു "

"ഡോക്ടർ ഞാൻ........ "

"നിങ്ങളെ കുറ്റപ്പെടുത്തിയത് അല്ല... നിങ്ങളുടെ അലസതയും മടിയും കൊണ്ട് ഒന്നുമറിയാത്ത ഈ കുഞ്ഞാണ് വേദന അനുഭവിക്കുന്നത്..... നമ്മൾ മുതിർന്നവർ ആണ് അവർക്ക് വീടും പരിസരവും വൃത്തിയാക്കി വേച്ചു കാണിച്ചു കൊടുക്കേണ്ടത്.... എന്നാലാണ് നാളെ അവരും അത് തുടരുകയുള്ളു....... അവരിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബോധവും വൃത്തിയെ കുറിച്ച് ഉള്ള ബോധവും വളർത്തേണ്ടത് നമ്മളാണ്...എങ്കിലേ ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതിരിക്കൂ"

"ഞാൻ അത്ര ചിന്ധിച്ചില്ല ഡോക്ടർ.... ഞാൻ കാരണം എന്റെ മോൾക്..... "അവർ വിതുമ്പി

"തല്ക്കാലം ഞാൻ മരുന്ന് എഴിതിയിട്ടുണ്ട്.....അത് കുട്ടിക്ക് കൊടുക്കു...പിന്നേ പറഞ്ഞത് മറക്കേം വേണ്ട "

"ഇല്ല ഡോക്ടർ.. ഇനി ഞാൻ ശ്രദ്ധിച്ചോളാം..... വീടും പരിസരവും ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തിക്കോളാം. "

"ശെരി എന്നാൽ അങ്ങനെ ആവട്ടെ "

ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ വീണ മനസ്സിൽ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.... തന്റെ അലസതയും മടിയും കാരണം വൃത്തി ഇല്ലാത്തതും ശുചിത്വo ഇല്ലാത്തതുമായ പരിസ്ഥിതി ഉണ്ടാകാൻ പാടില്ലെന്നും ...... തന്റെ മകളും അവളെപോലെ എല്ലാ മക്കളും ശുചിത്വമുള്ള ചുറ്റുപാടിൽ വളരാണെ എന്നും... ഈ സമയം ചന്ദുട്ടി അവളുടെ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.........

    അവസാനിച്ചു.......

✍️ Tasneem C.N

     4th. D. class 
     CONCORD School