ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Recognition
നേട്ടങ്ങൾ
പഠനനേട്ടങ്ങൾ
പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.
പാഠ്യേതര നേട്ടങ്ങൾ
- 2015 -2016 അധ്യയന വർഷത്തിൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
- 2016-2017 അധ്യയന വർഷത്തിൽ സംസ്ഥാന തല പ്രവർത്തി പരിചയമേളയിൽ വിദ്യാലയത്തിൽ നിന്നുമുള്ള അജ്മൽ ജമാൽ എന്ന വിദ്യാർത്ഥി എ ഗ്രേഡ് കരസ്ഥമാക്കി. ചോക്കു നിർമ്മാണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചാണ് അജ്മൽ ഈ സ്ഥാനത്തിനർഹനായത്.