ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

പഠനനേട്ടങ്ങൾ

പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.

പാഠ്യേതര നേട്ടങ്ങൾ

  • 2015 -2016 അധ്യയന വർഷത്തിൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
  • 2016-2017 അധ്യയന വർഷത്തിൽ സംസ്ഥാന തല പ്രവർത്തി പരിചയമേളയിൽ വിദ്യാലയത്തിൽ നിന്നുമുള്ള അജ്മൽ ജമാൽ എന്ന വിദ്യാർ‍ത്ഥി എ ഗ്രേഡ് കരസ്ഥമാക്കി. ചോക്കു നി‍‍ർമ്മാണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചാണ് അജ്മൽ ഈ സ്ഥാനത്തിനർഹനായത്.

പൂർവ്വ വിദ്യാർത്ഥികൾ

ഡോക്ടർ.സുധികുമാർ

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.

അഭിലാഷ്