വിരിയുവാൻ കൊതിയുണ്ടൊരു പൂവിന് പിരിയുവാൻ വിധിയുണ്ടൊരാ പൂവിന് കരയുവാൻ മടിയുണ്ടൊരാ പൂവിന് പറയുവാൻ പലതുണ്ടൊരാ പൂവിന് ഇതളുകൾ നനവുകൾ നേർത്ത നിശ്വാസങ്ങൾ ഇന്നത്തെ പുലരിതൻ പുണ്യങ്ങളായി അരുവികൾ കുരുവികൾ ആകാശ മേഘങ്ങൾ അലതല്ലും കാറ്റിന്റെ കൂട്ടുകാരായ് ഇവളെ പുൽകുവാൻ കുളിരുള്ള ഓർമ്മകൾ ഇവിടേക്ക് പാറുന്ന ശലഭങ്ങളായ് അവളെ നോക്കുവാൻ മിഴിയുള്ള താരങ്ങൾ അകലെയായ് തെളിയുന്ന നാളങ്ങളായ് പറവയെപ്പോലെ വിണ്ണിന്റെ കീഴെ പാറിപ്പറക്കുവാൻ അവൾക്കുണ്ടൊരു മോഹം നദികളെപ്പോലെ മണ്ണിന്റെ മേലെ ഒഴുകിക്കളിക്കുവാൻ അവൾക്കുണ്ടൊരു മോഹം നദികളെപ്പോലെ മണ്ണിന്റെ മേലെ ഒഴുകിക്കളിക്കുവാൻ അവൾക്കുണ്ടൊരു മോഹം മരവിച്ച കാലുകൾ തെല്ലൊന്നു നീക്കുവാൻ തിരകളെപ്പോലെ തീരത്തിൻ ചാരെ മണലിലേക്കലിയുവാൻ അവൾക്കുണ്ട് സ്നേഹം മലകളെപ്പോലെ മാനത്തിൻ കൂടെ കഥകളാൽ കൂടുവാൻ അവൾക്കുണ്ട് പ്രേമം ദുഃഖങ്ങളേകിയ മുള്ളുകൾ കളയുവാൻ മഴമുത്ത് നൽകിയ കൊലുസ്സുകൾ അണിയുവാൻ സ്വപ്നങ്ങൾ തന്നൊരാ മുത്തുകൾ പൂക്കുവാൻ പുഞ്ചിരിക്കാറ്റിനെ ചുണ്ടിലായ് നുകരുവാൻ ......................................... അവൾക്കുണ്ട് സ്നേഹം അവൾക്കുണ്ട് പ്രേമം അണിയുവാൻ പൂുക്കുവാൻ നുകരാൻ അത്ഭുതം... (വിരിയുവാൻ)