മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/അമ്പിളിമാമാ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമാ.......<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിമാമാ.......


അമ്പിളിമാമാ അമ്പിളിമാമാ
താഴേത്തേക്കു വരുന്നില്ലേ
താഴെയിറങ്ങി വരുന്നില്ലേ
കാഴ്ചകൾ കണ്ടു രസിക്കേണ്ടേ
കാഴ്ചകൾ കണ്ടു രസിക്കും നേരം
കുഞ്ഞിക്കളികൾ കളിക്കേണ്ടേ
കുഞ്ഞിക്കിളിയുടെ പാട്ടുകൾ കേട്ട് മുറ്റം നിറയെ പായേണ്ടേ
മുറ്റത്തുള്ളൊരു പൂവിൻ കവിളിൽ ചക്കരയുമ്മ കൊടുക്കേണ്ടേ
കളകളമൊഴുകും കുഞ്ഞിപ്പുഴയിൽ മുങ്ങീം പൊങ്ങീംകളിക്കേണ്ടേ
കുഞ്ഞിക്കാറ്റിൻ തോളിൽ ചാരി
കുഞ്ഞൂഞ്ഞാലി ലിരിക്കേണ്ടേ
അമ്പിളി മാമാ അമ്പിളി മാമാ താഴത്തേക്കു വരുന്നില്ലേ

ദിയ ഒ
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത