എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

13:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtshss,kottayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി

ജീവനുള്ളതും, ജീവനില്ലാത്തതുമായ വസ്തുക്കൾ നിലനിൽക്കുന്ന, നാം വസിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ഭൂമിയിൽ വ്യത്യസ്ത പരിവർത്തനങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതിയെ കുറിച്ച് അറിയുക എന്നത് നാം ഉൾപെടുന്ന മനുഷ്യവർഗത്തിൻ്റെ ആവശ്യമാണ്.
പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽക്കുവാൻ പറ്റില്ല. അതുകൊണ്ട് തന്നെ സർക്കാർ/സർക്കാരിതര മേഖലകളിൽ പരിസ്ഥി സംരക്ഷണ സംഘടനകൾ രൂപം കൊള്ളുകയും പരിസ്ഥിതി സംരക്ഷണത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. ജലം, മണ്ണ്, വായു തുടങ്ങിയ വിഭവങ്ങൾ മലിനമാകാതെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഈ സംഘടനകൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
എല്ലാ വർഷവും ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് നമുക്കറിയാമല്ലോ. 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്. നമ്മുടെ സ്കൂളിലും പരിസ്ഥിതി ദിനാചരണം എല്ലാ വർഷവും നടത്തുന്നുണ്ട്. നമ്മൾ വിദ്യാർത്ഥികൾ വീടുകളിലും, പൊതു ഇടങ്ങളിലും, സകൂളിലും വൃക്ഷതൈകൾ നട്ടുവളർത്തുകയും പരിസര ശുചീകരണം നടത്തുകയും ചെയ്യാറുണ്ട്. നമ്മുടെ അധ്യാപകരും സകൂൾ മാനേജ്മൻ്റും വലിയ പ്രോത്സാഹനമാണ് നൽകുന്നത്. നമ്മുടെ ജീവിത കാലയളവിൽ കുറച്ചു സമയം എങ്കിലും പരിസ്ഥിതി സംരക്ഷണത്തിനായും മാനവരാശിയുടെ നിലനിൽപിനു വേണ്ടിയും മാറ്റി വെയ്ക്കണമെന്ന് ഓർമിപ്പിച്ചു കൊള്ളുന്നു.

ഹാജറ പി.എസ്.
5 B എം.റ്റി.എസ്സ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം