പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ/അക്ഷരവൃക്ഷം/ഭയമല്ല , ജാഗ്രതയാണ് വേണ്ടത്

13:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PSNMUPS VELIYANNOOR (സംവാദം | സംഭാവനകൾ) (കൊറോണ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് രണ്ട് സുഹൃത്തുക്കളുടെ കഥ.)

അരുണും വരുണും ഉറ്റ സുഹൃത്തുക്കളായിരുന്നു. അരുൺ മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ വാക്കുകൾ അനുസരിക്കുകയും ചെയ്തിരുന്നു.എന്നാൽ വരുണാകട്ടെ അരുൺ ചെയ്യുന്ന പ്രവൃത്തികൾക്ക് നേർവിപരീതമായിരുന്നു പ്രവർത്തിച്ചിരുന്നത് . ആയിടെയായിരുന്നു വരുണിന്റെ അച്ഛൻ വിദേശത്തു നിന്നും നാട്ടിലെത്തിയത് . അച്ഛനെകണ്ടപാടെ വരുൺ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. " അരുത് മോനെ! അച്ഛൻ വിദേശത്തു നിന്നും വന്നതാണ് .അവിടെ ഒക്കെ കൊറോണയെന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് . എന്തോ ഭാഗ്യം കൊണ്ടാണ് അച്ഛന് നാട്ടിലെത്താൻ കഴി‍‍ഞ്ഞത് . അസുഖമൊന്നുമില്ലെങ്കിലും എന്നോട് 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത് .നിങ്ങൾ ഇന്നു തന്നെ ചെറിയച്ഛന്റെ വീട്ടിലേക്ക് പൊയ്ക്കൊള്ളു" .അച്ഛൻ വാത്സല്യത്തോടെ അവരോടു പറഞ്ഞു .എന്നാൽ വരുൺ അതിന് കൂട്ടാക്കിയില്ല. അവൻ അച്ഛനോടൊപ്പം നിൽക്കാൻ വാശി പിടിച്ചു. ഒരു വിധം എല്ലാവരും കൂടി നിർബന്ധിച്ച് അവനെ ചെറിയച്ഛന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. കുറച്ചു ദിവസങ്ങൾക്കുേശേഷം തന്റെ അച്ഛന് കൊറോണ പിടിപെട്ട കാര്യം അവൻ അറിഞ്ഞു. അച്ഛന് രോഗം പിടിപ്പെട്ടതിനാൽ വീടിലുള്ളവരോടും നിരീക്ഷണത്തിൽ കഴിയാനും പുറത്ത് ഇറങ്ങരുതെന്നും ആരോഗ്യ പ്രവർത്തകർ അറിയിപ്പ് നൽകി.എന്നാൽ വരുൺ അന്ന് തന്നെ സുഹൃത്തുക്കളെ കളിക്കാനായി മൈതാനത്തിൽ വിളിച്ചു. " ഇല്ല, പറ്റില്ല പുറത്തിറങ്ങരുതെന്നാണ് ടീച്ചറമ്മ എല്ലാവരോടും പറഞ്ഞിരിക്കുന്നത് .മറ്റുള്ളവർക്ക്നമ്മൾ കാരണം രോഗം പിടിപെടാൻ ഇടവരുത്തരുത് ". അരുൺ കർക്കശമായി തന്നെ വരുണിനോട് പറഞ്ഞു. എന്നാൽ വരുൺ അതൊന്നും ചെവിക്കൊണ്ടില്ല.അവൻ മൈതാനത്തിൽ കളിക്കാൻ പോയി. പോലീസ് മാമന്മാർ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. വരുണിനെ കണ്ടതും അവർ അവനെ വിരട്ടിയോടിച്ചു. പേടിച്ചു വിരണ്ട് അവൻ ഒരു വിധം ഓടി വീട്ടിലെത്തി. "എന്ത് പറ്റി മോനെ? "ഭയം നിറഞ്ഞ അവന്റെ മുഖം കണ്ട അമ്മ ചോദിച്ചു .അവിടെ നടന്ന കാര്യങ്ങൾ എല്ലാംഅവൻ അമ്മയോട് പറഞ്ഞു. "കണക്കായി പോയി "ഞാൻ പറഞ്ഞതല്ലെ പോവരുതെന്ന് . മുതിർന്നവരുടെ വാക്ക് കേൾക്കാതിരുന്നാൽ ഇങ്ങനെയിരിക്കും. നല്ല കുട്ടിയായി കുളിച്ച് ശുചിയായി വരൂ.ഭക്ഷണം തരാം. ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കെ ടെലിവിഷനിൽ കൊറോണവാർത്തകൾ അവൻ കണ്ടു.അപ്പോഴാണ് താൻ ചെയ്ത തെറ്റിന്റെ ആഴം അവന് മനസ്സിലായത് . അതിന് ശേഷം മുതിർന്നവർ പറഞ്ഞത് അനുസരിച്ച് വീട്ടിലിരുന്നു.അങ്ങനെ പതിനാല് ദിവസം കഴിഞ്ഞു. അവന്റെ അച്ഛന് രോഗം ഭേദമായി. അവർ വീട്ടിലേക്ക് വരുകയും പഴയതിലും കൂടുതൽ സൗഹൃദത്തോടെ അരുണും വരുണും വളർന്നു. കൂട്ടുകാരെ, കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചുകൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ നാം ആരോഗ്യ വകുപ്പും സർക്കാരുംനൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് . ഭയമല്ല ജാഗ്രതയാണ് വേണ്ടത് . നമ്മൾ പ്രതിസന്ധി ഒറ്റക്കെട്ടായി മറികടക്കുക തന്നെ ചെയ്യും. ലേഖനം കീർത്തീ ശ്രീകുമാർ ക്ലാസ്സ് :VI പി.എസ് . എൻ.എം. യു.പി.എസ് . വെളിയന്നൂർ