പന്നിയൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്കിലായ ലോകം

13:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്കിലായ ലോകം
       പ്രളയത്തിന് പേടി മാറി വരുമ്പോഴായിരുന്നു കൊറോണ യുടെ വരവ്. ആദ്യം എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു .വൈറസ്  അല്ലേ, അത് ചൈനയിലാണ് വന്നത് എന്ന് ഞാൻ പത്രത്തിൽ വായിച്ചിരുന്നു. ചൈനയിൽ ആയതുകൊണ്ട് ഒന്നും പേടിക്കേണ്ടല്ലോ .കുറച്ച് ദിവസങ്ങൾ കഴിഞ്ഞശേഷം അത് കേരളത്തിലുമെത്തി. ടിവിയിലൂടെ യും പത്രത്തിലൂടെ യും ഇതു വന്നു മരിക്കുന്നത് കണ്ടതോടെ പേടിയായി മരുന്നില്ലാത്തതിനാൽ പേടി. പക്ഷേ സോപ്പിട്ട് കൈ കഴുകിയാൽ ഇതിനെ തുരത്താം എന്ന് പറഞ്ഞപ്പോൾ അതെ രക്ഷയുള്ളൂ എന്ന് മനസ്സിലായി. കൊറോണ വന്ന് നമ്മുടെ ജില്ലയായ കണ്ണൂരിൽ എത്തി കുറെ പേർക്ക് രോഗം സ്ഥിരീകരിച്ചു .ഇവിടെ മാത്രമല്ലല്ലോ. രാജ്യം മൊത്തം അങ്ങനെയായി .പക്ഷേ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും ഒപ്പമുണ്ടായത് വളരെ സന്തോഷമായി. പരീക്ഷകൾ ഒന്നും എഴുതാതെ തന്നെ ജയിക്കും എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. കുറേ അവധി കിട്ടി പക്ഷേ കൊറോണ മാത്രം അവധി എടുത്തില്ല. ലോക ്ഡൗൺ ആയപ്പോൾ ശരിക്കും അടുത്തുപോയി വീട്ടിൽ തന്നെ സൈക്കിൾ മടുത്തു റോഡിൽ പോലും ഇറങ്ങാൻ പറ്റാത്തതിൽ വിഷമം തോന്നി. പക്ഷേ നമ്മുടെ നല്ലതിനുവേണ്ടി അല്ലേ ഇവർ ഇങ്ങനെ ചെയ്യുന്നത്. മാസ്ക് അണിഞ്ഞ് കൈകൾ സോപ്പിട്ടു കഴുകിയാൽ വീട്ടിലിരുന്നാൽ മാത്രം തീരുന്ന പ്രശ്നമേയുള്ളൂ. എങ്കിലും ലോക ഡൗൺ ഒട്ടനവധി കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. അമ്മയെ സഹായിക്കാൻ പഠിച്ചു ഇക്കാക്കയുടെ കൂടെ ചെടികൾ നടാൻ പഠിച്ചു. ഇപ്പോൾ നല്ല സന്തോഷം തോന്നി. നമുക്ക് കൈകൾ സോപ്പിട്ടു മാസ്ക് ധരിച്ചു അകലം പാലിച്ചു ഒറ്റക്കെട്ടായി  കൊറോണ യെ നമുക്ക് നേരിടാം
റാദിഹ ടികെ
3 ജി. എൽ. പി. സ്കൂൾ പന്നിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം