സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പുതിയൊരു നാളേയ്ക്കായ്

പുതിയൊരു നാളേയ്ക്കായ്


*നമ്മുടെ ജീവിതശൈലിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ശുചിത്വം. നാം നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കണം. പല പകർച്ചവ്യാധികളും പരിസരശുചിത്വമില്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത്.
*ചിക്കൻഗുനിയ, ഡെങ്കി. മലമ്പനി, കോളറ തുടങ്ങിയ നിരവധി രോഗങ്ങൾ ശുചിത്വമില്ലായ്മയിൽ നിന്ന് ഉണ്ടാകുന്നു. ഇപ്പോൾ കൊറോണ വൈറസ് കോവിഡ്-19 ഭൂമിയിലെ മനുഷ്യർക്കു ഏറെ ദോഷമായി, മഹാമാരിയായി വന്നിരിക്കുന്നു.
*നാം നമ്മുടെ വീടും പരിസരവും അതോടൊപ്പം തന്നെ നമ്മുടെ നാടും വൃത്തിയായി സംരക്ഷിക്കണം. ചപ്പുചവറുകൾ റോഡിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും വലിച്ചെറിയുന്നത് ഒഴിവാക്കിയേ മതിയാകൂ.
*വീട്ടിലെ കിണർ, വല കൊണ്ട് മൂടി സംരക്ഷിക്കണം. അനുദിന ജീവിതത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കണം. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തോടൊപ്പം കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്കും കാരണമാകുന്നു.
*അതിനാൽ കൂട്ടുകാരെ, നമ്മൾ പരിസര ശുചിത്വം പാലിക്കുന്നതിനോടൊപ്പം മഹാമാരിയായ കൊറോണ വൈറസിനെയും നേരിടാം. അതിനുവേണ്ടി നമ്മുടെ കൈകൾ കഴുകിയും സാമൂഹ്യ അകലം പാലിച്ചും കഴിവതും വീട്ടിൽ തന്നെ കഴിഞ്ഞും ഈ മഹാമാരിയെ പ്രതിരോധിച്ചു കൊണ്ട് പുതിയ അധ്യയനവർഷത്തിലേക്കു കടക്കാം.

സൗപർണിക എസ്
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം