ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോറോണേയെപ്പറ്റി

കോറോണേയെപ്പറ്റി

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ ജീവജാലങ്ങളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ പുറമേ കാണപ്പെടുന്ന സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. 2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS വൈറസ് എണ്ണൂറോളം പേരുടെ മരണത്തിനു കാരണമായി. 2012 ൽ സൗദിയിൽ MERS എന്ന വൈറസ് കൊന്നൊടുക്കിയത് ആയിരത്തോളം പേരെ കൊന്നൊടുക്കി. രോഗപ്രതിരോധ മാർഗങ്ങളിലൂടെ മാത്രമേ ഇതിൽ നിന്ന് രക്ഷപ്പെടുവാൻ സാധിക്കൂ. ഇതിനായി സർക്കാർ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുക

ദേവനന്ദ ആർ
5 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം