ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

12:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ആരോഗ്യം ഓരോ മനുഷ്യനും അതി പ്രധാനമാണ്. ആരോഗ്യം ഉള്ളവരിൽ സ്വഭാവികമായും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ രോഗ പ്രതിരോധം എല്ലവർക്കും അനിവാര്യമാണ്. അതിന് നാം ചില കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.

1. ഭക്ഷണം:
ആരോഗ്യകരമായ അവസ്ഥ നമ്മിൽ നില നിൽക്കണമെങ്കിൽ നല്ല വിറ്റാമിനുകൾ അടങ്ങിയ വിഷ രഹിതമായ ഭക്ഷണങ്ങളും പച്ചക്കറികളും ഇലക്കറികളും നാം ഉപയോഗിക്കണം

2. പരിസരം:
നമ്മുടെ പരിസരങ്ങൾ എല്ലായ്പ്പോഴും ശുചിത്വം ഉള്ളതായിരിക്കണം. ചപ്പ് ചവറുകൾ കൂടി കിടക്കുക, വെള്ളം കെട്ടിനിൽക്കുക,വൃത്തി ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തും

3. ശുചിത്വം:
രോഗത്തെ തടയാൻ വളരെ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ' വ്യക്തി ശുചിത്വം ' പ്രധാനമായും ഇന്ന് ലോകം നേരിടുന്ന കൊവിഡ് 19 നെ തടയാൻ കൈ, മുഖം മറ്റു ശരീരഭാഗങ്ങൾ എല്ലാ സമയത്തും ശുദ്ധമായിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുന്നവരുമായി മാത്രം ഇടപെടുക ഇതെല്ലാം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ആണ്.

ഫാത്തിമത്തുസാക്കിറ
5 A ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം