12:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380(സംവാദം | സംഭാവനകൾ)('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ്. എന്നാൽ നിലവിലുള്ള ആ വാസ വ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭ1ഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുന്ന ഖ ന ന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു.മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. അങ്ങനെ അന്തരീക്ഷം മലിനപ്പെട്ട് കൊണ്ടിരിക്കുന്നു 'മനുഷ്യന്റെ ചെയ്തികൾക്കുള്ള തിരിച്ചടിയായി നമുക്ക് തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളെ കാണാം. ഈ ഭൂമി സമസ്ത ജീവ ജാലങ്ങൾക്കുമുള്ളതാണ്.ഉറു മ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ് എന്ന തിരിച്ചറിവോടെ നമുക്ക് ജീവിക്കാം.