ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം//ശുചിത്വം
{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3
കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും പാരമ്പര്യത്തിന്റെ കാര്യത്തിലായാലും. കേരളം ശുചിത്വത്തിൽ 19ാം സ്ഥാനത്താണ്. കുട്ടികളായാലും മുതിത്തവരായാലും ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ചും , രണ്ടുനേരം കുളിച്ചു ആഴ്ചയിൽ നഖം വെട്ടിയും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. അതോടൊപ്പം പരിസര ശുചിത്വവും കൂടി പാലിക്കേണ്ടതാണ്. ഈ കൊറോണയെ നമുക്ക് ഒരു പരിധി വരെ നേരിടാൻ സാധിക്കുന്നത് നമ്മുടെ ശുചിത്വ ശീലം കൊണ്ടാണ്. നാം ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു. ഈ അതിജീവനത്തിന്റെ കാലത്ത് നമുക്ക് മുറുക്കെ പിടിക്കാം ശുചിത്വ ശീലങ്ങൾ . ശുചിത്വമുള്ള നാടിനായി കൈ കോർക്കാമെന്ന് നമുക്ക് ഈ കൊറോണക്കാലത്ത് ദൃഢപ്രതിജ്ഞയെടുക്കാം.
അമർനാഥ്.സി.കെ
|
നാലാം തരം ശങ്കരനെല്ലൂർ എൽപി സ്കൂൾ കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |