സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19 -ഒരു മഹാമാരി -
കോവിഡ് 19 -ഒരു മഹാമാരി
ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയാണ്. കോവിഡ്19 കോറോണവിരിഡെ എന്ന കുടുംബത്തിൽപെട്ട കൊറോണ വൈറസുകളാണ് ഈ രോഗത്തിന് കാരണം ഇത് മൂലം ലോകത്തിന്റെ വിവിധ കോണുകളിലായി ലക്ഷക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും രോഗം പിടിപെടുന്നവരിൽനിന്നും ഏറെക്കുറെ ആൾക്കാർ രോഗമുക്തി നേടുന്നുണ്ട്. ലോകമെങ്ങും പടർന്ന കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ 81000 പേർക്ക് രോഗം പിടിപെടുകയും മൂവായിരത്തിലധികം പേർ മരണപ്പെടുകയും ചെയ്തു. തുടർന്ന് സ്പെയിൻ ഇറ്റലി അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് ഇത്പടർന്നു.ലക്ഷക്കണക്കിനാളുകൾരോഗബാധിതർ ആകുകയും പതിനായിരങ്ങൾ മരണപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ലോകാരോഗ്യസംഘടന മാർച്ച് 12ന് കൊറോണാ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ 1897 ലെ പകർച്ചവ്യാധി രോഗനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതുകാരണംഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. അതിനെ തുടർന്ന് ആദ്യഘട്ടമായി രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിക്കപ്പെട്ടു. ഇതിലൂടെ കൊറോണ എന്ന മഹാമാരിയെ ഒരുപരിധിവരെ ഇന്ത്യയ്ക്ക് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. എന്നിരുന്നാലും സാമൂഹിക വ്യാപനം തടയാൻ വേണ്ടി മുൻകരുതലിന്റെ ഭാഗമായി 19 ദിവസത്തേക്ക് കൂടി ലോക ഡൗൺ നീട്ടി. 2020 ജനുവരി 30നാണ് കേരളത്തിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് മീറ്റിംഗ് ജനസാന്ദ്രത കൂടിയ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഈ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് കേരള ഗവൺമെന്റ് ആരോഗ്യ മേഖലയിലെ ജീവനക്കാരും കേരള പോലീസും കൂടി ചേർന്ന് കൊറോണ യെ നിയന്ത്രിക്കാൻ അണിചേർന്നു. സംസ്ഥാനമൊട്ടാകെ അടച്ചുപൂട്ടി കൊറോണ വൈറസ് വ്യാപനം തടയാൻ ശ്രമിച്ചു. ആ ശ്രമം വിജയിച്ചു കൊണ്ടിരിക്കുന്നു. ഈ വൈറസ് നമ്മുടെ ശരീരത്തിലേയ്ക്ക് കടക്കുന്നത് പ്രധാനമായും വായിലൂടെയും മൂക്കിലൂടെയും ആണ്. വായുവിൽ തെറിക്കുന്ന ശരീര ശ്രവങ്ങളിലൂടെ യും വൈറസ് ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാണ് ഇത് പകരുന്നത്. പനി തൊണ്ടവേദന വരണ്ട ചുമ ശക്തമായ ശ്വാസതടസ്സം ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയാണ് കൊറോണ യുടെ ലക്ഷണങ്ങൾ. സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, പനി ജലദോഷം ഉള്ളവരുമായി അടുത്തിടപഴകാ തിരിക്കുക, വൈറസ് ബാധിതരും ആയുള്ള സമ്പർക്കം ഒഴിവാക്കുക മേൽപ്പറഞ്ഞവ ശീലമാക്കുന്ന തോടൊപ്പം ഓരോ വ്യക്തികളിൽ നിന്നും കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാം. "വ്യക്തി ശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക കൊറോണയെ തുരത്തുക "എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
|