ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/മഴയ്‌ക്കൊപ്പം

11:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴയ്‌ക്കൊപ്പം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയ്‌ക്കൊപ്പം

തുള്ളിത്തിമിർത്തു വരുന്ന മഴയ്‌ക്കൊപ്പം
ശക്തനായി രാക്ഷസ ഘോര ശബ്ദം
രാക്ഷസൻ മരുമായി യുദ്ധത്തിനു വെല്ലുന്ന
 പള പള മിന്നുന്ന പടയാളിയും
കനത്ത പുകപോൽ കുലം
കുത്തി ഒഴുകി
പേമാരിയും ഇവർക്കൊപ്പമായി
ഇടുകണ്ടു ദേഷ്യനായി മാരുതൻ വന്നപ്പോൾ പേടിച്ചരണ്ടു വിറയ്ക്കും വൃക്ഷങ്ങളും
യുദ്ധ മൊക്കെ ഒന്നവസാനിച്ചപ്പോൾ
മേഘ പാളിയിൽ നിന്നൊരു ജ്വലനം
എന്താന്നറിയാൻ ഞാൻ നോക്കിയപ്പോൾ
ആഹാ! കതിരോൻ നിന്ന് ചിരിക്കുന്നു
 

സഫ മറിയം
9C ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത