ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/നവകേരളം

11:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നവകേരളം


പേമാരിയും പ്രളയവും വന്ന് തകർന്ന കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റി വിനോദത്തിന്റെയും വിദ്യയുടേയും ആ - നല്ല സുദിനം, ആഘോഷം സ്വയം മറന്ന കേരള ജനത: കേരളത്തെ എന്നല്ല ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച ആ - മഹാമാരി, ലോകജനത ഒന്നടങ്കം പേടിച്ച് വിറച്ച് വീടുകളിലും ഫ്ലാറ്റുകളിലുമായി കഴിച്ച് കൂട്ടി, ദിവസേന വരുന്ന മരണ വാർത്ത ജനങ്ങളെയെല്ലാം അസ്വസ്ഥയാക്കി സമാധാനത്തിന്റെ വാർത്തകൾക്ക് വേണ്ടി ജനങ്ങൾ പരതി . കേരളവും പരിഭ്രാന്തിയിലായി, ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതായപ്പോൾ കേരളത്തിന്റെ കാക്കിപ്പട നമുക്ക് കാവലായി വെള്ള വസ്ത്രമണിഞ്ഞ മാലാഖ മാർ നമുക്ക് തണലായി ,ടെലസ്കോ പ്പേന്തിയ വൈദ്യന്മാർ നമുക്ക് രക്ഷയായായി, അതിനപ്പുറവും കതറിനുള്ളിലെ ആ- നല്ല മനുഷ്യർ നമുക്ക് ധൈര്യമായി നിയമസഭക്കുള്ളിലെ ഭരണാധികൾ പരിഭ്രാന്തിയിലായി ആരോഗ്യ മന്ത്രാലയങ്ങൾക്ക് ഉറക്കമില്ലാതായി ഇവരെല്ലാവരും ഒത്തരുമിച്ച് ,ജാതിയും മതവും രാഷ്ടീയവും നിറവും മറന്ന് ഒറ്റക്കെട്ടായി സമാധാനത്തിനായി ആഗ്രഹിച്ചു, പ്രാർത്ഥിച്ചു, അതിലേറെ പ്രയത്നിച്ചു. ദിവസങ്ങൾ കഴിച്ച് കൂട്ടി സാവധാനം പ്രത്യാശയുടേയും സമാധാനത്തിന്റെയും വാർത്തകൾ കേരള മണ്ണിൽ കേരള മണ്ണിൽ കേൾക്കാൻ തുടങ്ങി. ലോകമെമ്പാടു മരണസംഖ്യ കൂടുംമ്പോൾ കേരളം തികച്ചും സാദാരണ ഗതിയിലേക്ക്. ബസുകളും ചെറുവാഹനളും ഇരുചക്രവാഹനങ്ങളും റോഡിൽ തിങ്ങിനിറഞ്ഞു ..... : എന്റെ കേരളത്തെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു .

ഹിബ അമീർ അലി പി.കെ
6 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം