സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സ്നേഹിക്കാം സേവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സ്നേഹിക്കാം സേവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ സ്നേഹിക്കാം സേവിക്കാം

പരിസ്ഥിതി ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു സമൂഹത്തിൻ്റെ ആവാസവ്യവസ്ഥയുടെ ജീവകേന്ദ്രമാണ്. ഈ കൊറോണ പകർച്ചവ്യാധിയുടെ കാലത്ത് പരിസര ശുചിത്വത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലം നദീജലം മലിനമാക്കപ്പെടുന്നത് ഇന്നൊരുനിത്യസംഭവമായിമാറി.ഉദാഹരണങ്ങൾതേടിഎവിടെയുംപോകേണ്ടതില്ല. നമ്മുടെ ഇന്ത്യയിലെ മിക്ക നദികളും ഇതിൻ്റെ ഇരകളാണ്. National enviroment engineering Institulte (NEER) ൻ്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയില 14 വൻ നദികൾ രാജ്യത്തിൻ്റെ 85 ശതമാനം പ്രദേശത്തുകൂടി ഒഴുകിയെത്തുന്നു.അതിൻ്റെ അർത്ഥം അത്രയും ദൈർഘത്തിൽ നദീജലം മലിനമായിതീരുന്നുഎന്നാണല്ലോ?

ഈ കൊറോണ കാലത്ത് ഇത് ഓർക്കേണ്ട ഒരുവസ്തുതതന്നെയാണ്. മാത്രമല്ല ഈ ജലത്തിൻ്റെ ഉപയോഗംമൂലംകഠിനമായ രോഗങ്ങളുംആയിരക്കണക്കിന്മരണങ്ങളുംവർഷാവർഷംസംഭവിക്കുന്നു.മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജലത്തിൻ്റെ കാര്യം മാത്രമാണിത്. ലോകത്ത് അനുദിനം 2.47 മില്യൺ മരമാണ് ഇല്ലാതായിതീരുന്നത്.പ്രതിവർഷംഇത്900മില്യണിലേയ്ക്ക് അടുക്കുന്നു. ഒരു ദിവസം ശരാശരി നടുന്നത് 5000 മുതൽ 7000 വരെ മരങ്ങൾ മാത്രമാണ്. ഇന്ന്പരിസ്ഥിതിശുചിത്വമില്ലായ്മരോഗപ്രതിരോധത്തിലും നിർണായക പങ്കു വഹിക്കുന്നു.കൊറോണയുടെ കാര്യത്തിലും ഇതിന് സ്ഥാനമുണ്ട്.ഇതോടൊപ്പം ഓർക്കേണ്ട ഒന്നുണ്ട്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട് രോഗ തീവ്രത വർദ്ധിക്കുന്നതിനു മുമ്പെ അതിനെ അതിജീവിച്ച ചൈന. അതിനു പ്രധാന കാരണം വ്യക്തി ശുചിത്വവും പരിസര ശുചിത്യവുമാണ്. വ്യക്തി - പരിസ്ഥിതി ശുചിത്വമില്ലായ്യയും അന്തരീക്ഷ മലിനീകരണവും മൂലം ലോകത്ത് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം world health organisation (w H O) - ൻ്റ കണക്കു പ്രകാരം 5000 ആണ്. ഇതെല്ലാം വ്യക്തമാക്കി തരുന്നത് പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കണം എന്നു തന്നെയാണ്. പരിസര ശുചിത്വം ആരോഗ്യത്തിനു മാത്രമല്ല രോഗപ്രതിരോധത്തിനും കൂടെ ...

ജീവൻ വി.കെ
9 D സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം