സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

11:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ഇന്ന് നമ്മുടെ സമൂഹം വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ യാണ് കടന്നു പോകുന്നത്. കോവിഡ് അഥവാ കൊറോണ എന്ന മഹാമാരിയാണ് ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യന്റെ ജീവിതവും ജീവനും കാർന്നെടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്ഭവം പുറംരാജ്യങ്ങളിലാണ് എങ്കിൽ പോലും അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ രാജ്യവും വളരെയേറെ കഠിനമായി അനുഭവിക്കുന്നു. അമേരിക്കയിലും ചൈനയിലും ഗൾഫുരാജ്യങ്ങളിലും ഉള്ളതിനെ അപേക്ഷിച്ചു നമ്മുടെ രാജ്യത്ത് കൊറോണ മൂലം ഉണ്ടാകുന്ന മരണങ്ങളും മറ്റു തിതാനുഭവങ്ങളും താരതമ്യേന കുറവാണ്. നമ്മുടെ രാജ്യത്തെ ഭരണകർത്താക്കളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ മൂലവും ആരോഗ്യപ്രവർത്തകരുടെ മികച്ച സേവനവും കൊണ്ടാണ് നമ്മുടെ രാജ്യത്തെ ഇത്രത്തോളം എങ്കിലും സംരക്ഷിച്ചു നിർത്താൻ സാധിച്ചത്. എന്നിരുന്നാലും നമ്മുടെ രാജ്യം ഇപ്പോഴും കൊറോണയിൽനിന്നും പൂർണമായ രോഗമുക്തി നേടിയിട്ടില്ല. അതിന് വേണ്ടി ഇപ്പോഴും ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും വളരെ ശക്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നല്ലരീതിയിൽ ഉള്ള സഹകരണം ഇതുവരെ നൽകിയപോലെ ഇനിയും കൊറോണയെ തുരത്താൻ ഇതിലും ആത്മാർഥമായ സഹകരണം നമ്മൾ അവർക്കും നൽകേണ്ടതുണ്ട്.

             കൊറോണ എന്നാ മഹാമാരിയെ നമ്മുടെ സമുഹത്തിൽ നിന്നും തുടച്ചു നീക്കുന്നതിൽ നമ്മൾ അതീവ ശ്രെദ്ധ ചെലുത്തുന്നതുമൂലം പരിസ്ഥിതിശുചിത്വം പോലുള്ള മറ്റു പല മേഖലകളിൽ വേണ്ടത്ര ശ്രെദ്ധ ചെലുത്താൻ സാധിക്കുന്നില്ല. അത് മൂലം ഇപ്പോൾ നമ്മുടെ നാടിന്റെ പല മേഖലകളിലും ഡെങ്കിപനി പടർന്ന് പിടിക്കുന്നു. വേനൽമഴ ശക്തമായി പെയ്യുന്നതുമൂലം പരിസരത്തു അവിടിവിടങ്ങളായി വെള്ളക്കെട്ടുകൾ ഉണ്ടാകുന്നു. അതിൽ കൊതുകുകൾ വന്നു മുട്ട ഇടുകയും വളരുകയും ചെയ്യുന്നു. ഇതുമൂലം മനുഷ്യരിലേക്ക് ഡെങ്കിപനി പടർന്ന് പിടിക്കുന്നു. ഇതിനെ തടയാൻ നമ്മൾ ഒറ്റകെട്ടായി നിന്ന് കൊറോണയെ നേരിടുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി ശുദ്ധമാക്കി കൊതുകിനെ നിർമാർജനം ചെയ്ത് ഡെങ്കിപനി പൂർണ   ശക്തി പ്രാപിക്കുന്നതിന് മുൻപ് തന്നെ നമുക്ക് അതിനെ വേരോടെ പിഴുതെറിയാൻ സാധിക്കട്ടെ. അതിനായി നമ്മൾക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യവും മനസും ആരോഗ്യവും ഉണ്ടാകട്ടെ. "പൊരുതുക വിജയം സുനിശ്ചിതം "... 
       എന്ന് 
         അഖില കൃഷ്ണൻ 
        ST JOHN'S H. S. S
                ERAVIPEROOR