പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ വഴിവക്കുകൾ
വഴിവക്കുകൾ
നമുക്കൊരു നല്ല പ്രകൃതിയാണ് കിട്ടിയത്.നമുക്ക് നല്ല വായു കിട്ടുന്നുണ്ട് അതിനുകാരണം മരങ്ങളും ചെടികളും ആണ്. ശുദ്ധമായ ജലം വസ്ത്രം ആഹാരം എന്നിവ ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മനുഷ്യൻ അവൻറെ സുഖത്തിനായി മണ്ണിനെയും വിണ്ണിനെയും ജീവജാലങ്ങളെയും നശിപ്പിക്കുന്നു. ഇത് തടയപ്പെടേണ്ടതാണ്. എൻറെയും ഇനി വരുന്ന തലമുറയ്ക്കും ഈ പ്രകൃതി അവകാശപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ നശിപ്പിക്കുന്നവർക്കെതിരെ നമുക്ക് പോരാട്ടം തുടങ്ങാം.അതിനായി പുതിയ ക്ലാസ്സിൽ എത്തുമ്പോൾ നമുക്ക് ഒരുമിച്ച് കൈകോർത്ത് മുന്നേറാം.അതിനായി വഴിവക്കുകളിൽ ഒരു കുട്ടി പേര മാവ് ചക്ക എന്നിവ ഓരോന്നും നട്ടു പിടിപ്പിച്ചാൽ അതിൽ നിന്നുള്ള ഫലങ്ങൾ പക്ഷികൾക്കും നമ്മുടെ കൂട്ടുകാർക്കും ആവോളം ഭക്ഷിച്ചുആസ്വദിക്കാം. അടുത്ത അഞ്ചുവർഷം കൊണ്ട് നമ്മുടെ കുട്ടികൾക്ക് ഫലങ്ങൾ നൽകുന്ന ഒരു കാട് തന്നെ നിർമ്മിക്കാൻ സാധിക്കും അതിനായി നമ്മുടെ മാതാപിതാക്കളുടെയുംഅധ്യാപകരുടെയും സഹായവും സഹകരണവും ചോദിക്കാം അങ്ങനെ നമ്മുടെ ചുറ്റുപാടിനെ ശുദ്ധീകരിച്ചു രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. എല്ലാ കൂട്ടുകാർക്കും നന്മ നേരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം