നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പ്രകൃതി എന്ന അമ്മയുടെ മടിത്തട്ടിൽ നാം ഇന്നും സുരക്ഷിതരായിരിക്കുന്നു. നാം ജീവിതത്തിൽ മറക്കാതിരിക്കേണ്ടത് ഒരമ്മയുടെ കരുതലും, വാത്സല്യവുമാണ്. സർവ ജീവജാലങ്ങളും വാഴുന്ന സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹവും, ജീവൻ നിലനിൽക്കുന്നതുമായ ഗ്രഹവും ദൈവം നമുക്കായി രൂപം കൊടുത്ത സമ്മാനവുമാണ് നാം ഇന്നും വസിക്കുന്ന ഭൂമി. ഭൂമിക്ക് ഏറെ പ്രീയപ്പെട്ടതും, ഭൂമിയെ വിലകല്പിക്കാതെ ജീവിക്കുന്നതുമായ മനുഷ്യൻ എന്ന വർഗം ഭൂമിയിലേക്ക് വന്നതിൽ പിന്നെ ഭൂമി ഏറെ മായാ ജാലങ്ങൾക്കും സാക്ഷിയായി. താൻ സ്വയം നശിക്കുന്നു എന്ന സത്യം വൈകിയാണെങ്കിലും ഭൂമിയാകുന്ന മാതാവിന് മനസിലായി. സ്വയം ബുദ്ധിമാൻ എന്നു വിശ്വസിക്കുന്ന വിഡ്ഢിയായ മനുഷ്യൻ ആണ് അത് ചെയ്യുന്നതെന്നറിഞ്ഞപ്പോൾ, ഒരു മാതവെന്നപോലെ അവൾക്കും അതു താങ്ങാനായില്ല. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. തന്റെ മടിത്തട്ടിൽ താൻ വളർത്തിയ മനുഷ്യർ തന്നെ കുറിച്ചു ചിന്തിക്കാതെയാണ് ഓരോ ദിനവും കഴിച്ചുകൂട്ടുന്നതെന്നു അവളുടെ കാതിൽ ആരോ മന്ത്രിച്ചു. മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ മനുഷ്യരിൽ ഇന്ന് നിലനിൽക്കുന്ന ഈ മാറ്റം ഭൂമിയെ, പരിസ്ഥിതിയെ ഉൾക്കൊണ്ടു വേദനിപ്പിക്കുന്നതാണെന്നു അവൻ അറിഞ്ഞില്ല. അതിനെ കുറിച്ചൊന്നും ചിന്തിച്ചത് പോലും ഇല്ല. കാരണമെന്തെന്ന് അവന്റെ വർഗ്ഗത്തോട് ചൂണ്ടികാണിച്ചാൽ അവന്റെ ഉത്തരം സമയമില്ല എന്നായിരിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ