പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷംഎന്റെ കാത്തിരിപ്പ്/
എന്റെ കാത്തിരിപ്പ്
വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാനായുള്ള കാത്തിരിപ്പിലാണ് ഞാൻ... ഈ മഹാമാരിക്കാലം എങ്ങും പോവാനാവാതെവീട്ടിനകത്തൊതുങ്ങേണ്ടി വന്നപ്പോൾ പൊയ്പോയ നല്ല നാളുകളോർത്തു പോയി ഞാൻ... ജൂൺ മാസത്തിൻ്റെ സുന്ദര വരവിനായി കാത്തിരിപ്പിലാണ് ഞാൻ... <കൂട്ടുകാരൊന്നിച്ച് പാഠശാലയുടെ മുറ്റത്ത് മഴ നനഞ്ഞ് ആർത്തുല്ലസിക്കുവാൻ... അറിവിന്റെ പൊൻ വെളിച്ചം പകർന്നു നൽകിയ ഗുരുനാഥൻമാരെ വണങ്ങുവാൻ... പഠനത്തിനവസാനം. പരീക്ഷക്കാലത്തെ ചുറുചുറുക്കോടെ നേരിടാൻ ... കാത്തിരിപ്പിലാണ് ഞാൻ... കുസൃതി കളിക്കാനും ഇണങ്ങാനും പിണങ്ങാനും കൂട്ടുകാരില്ലാത്ത വിഷമത്തിലാണിന്നു ഞാൻ... പൊട്ടിച്ചിരിച്ചും അടിപിടി കൂടിയും വികൃതികളായി കൂട്ടുകാരൊത്ത് കഴിഞ്ഞിടാൻ കാത്തിരിപ്പിലാണ് ഞാൻ...
|