ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/മാതാ ഭൂമി പ‌ുത്രോ ഹം പ‌ൃഥിമാ

09:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ) (Updation)
മാതാ ഭൂമി പ‌ുത്രോ ഹം പ‌ൃഥിമാ

പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പെട്ട് നമ്മുടെ നാട് നട്ടം തിരിഞ്ഞിരുന്നു. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങളിലേക്ക് നാം തിരിഞ്ഞത് കൊണ്ട് എന്ത് മാത്രം ദുരിതങ്ങളാണ് പ്രകൃതി ഏറ്റ് വാങ്ങിയത്? അത് നമ്മളെത്തന്നെയല്ലേ ബാധിച്ചതും ഇനി ബാധിക്കുന്നതും .

പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിന്റെ പാരിസ്ഥിതികപ്രശ്‌നങ്ങൾ സമഗ്രമായി നാം പഠിക്കുകയും പ്രശ്‌ന പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതും നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.

സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ് . നമ്മുടെ നമ്മുടെ മലയാള സംസ്‌കാരം ജനിച്ചത് പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ്. നാം ഭൂമിയെ മലിനമാക്കിയതിന്റെ പങ്കിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒട്ടേറെ സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ , ഈ കോവിഡ് 19 കാലഘട്ടത്തെ സാക്ഷി നിർത്തിക്കൊണ്ട് ഒരിക്കൽ കൂടി അടിവരയിട്ട് പറയാൻ കഴിയും നാം തന്നെയാണ് മുന്നിൽ . പക്ഷെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലും

സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർഥമായി പോയ തലമുറയാണ് നാം. നാളെ നാം നമ്മുടെ തലമുറക്ക് വേണ്ടി എന്താണ് ഈ പ്രകൃതിയിൽ കരുതി വെക്കുക?

നമ്മുടെ പരിസ്ഥിതിയിൽ ഈ ലോക്ക്‌ഡൗൺ കാലത്തെ മാറ്റങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമുക്ക് ഒരു പാട് കാര്യങ്ങൾ മനസിലാക്കാനില്ലേ? വളരെ ആരോഗ്യകരമായ ഒരു അന്തരീക്ഷമാണ് ഇപ്പോൾ നമ്മുടെ ചുറ്റിലും ഉള്ളത്

അപ്പോളഅ‍ ഈ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

കൻസ് അഹമ്മദ് കെ
8 ഡി ജി വി എച്ച് എസ് എസ് കഞ്ചിക്കോട് പാലക്കാട് ചിറ്റ‌ൂർ ഉപജില്ല
ചിറ്റ‌ൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം