(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
എനിക്കു കിട്ടി അമ്മയെ
തിരക്കില്ലാത്തൊരമ്മയെ
ആഗ്രഹങ്ങൾ നടത്തുവാനും
സങ്കടങ്ങൾ പറയുവാനും
എനിക്കു കിട്ടി അമ്മയെ
ഞാൻ കൊതിച്ചൊരമ്മയെ
കൊറോണ എന്ന വൈറസിനെ
തടയുവാനായ് ആളുകൾ
വീട്ടിലൊത്തുകൂടിയപ്പോൾ
എനിക്കു കിട്ടി അമ്മയെ
കഥകൾ കവിത ചിത്രമൊക്കെ '
പങ്കുവെയ്ക്കുo അമ്മ
രുചികളോടെ ഭക്ഷണങ്ങൾ
പാകം ചെയ്യും അമ്മ
എനിക്കു കിട്ടി അമ്മയെ
തിരക്കില്ലാത്തൊരമ്മയെ