സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ സഹനത്തിന്റെ നാൾവഴിയിൽ

09:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   സഹനത്തിന്റെ നാൾവഴിയിൽ     <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  സഹനത്തിന്റെ നാൾവഴിയിൽ    

മാരി മാരി മഹാ മാരി
കൊറോണ എന്ന കൊടും മാരി!
ലോകത്തിനെ ചുറ്റിവളച്ച്, പിടിച്ചു മുറിക്കിയിട്ടൊടിച്ചു
മടക്കി ! രാജ്യത്തിൻ സപ്തനാഡികളെ
ചൈനയിൽ നിന്നുത്ഭവിച്ചു,
ഇതാ ഇപ്പോൾ നശിപ്പിക്കുന്നു അവനായവനിയെ
വിട്ടുകൊടുക്കരുതൊന്നിനും നമ്മൾ
നമ്മളുടെ സ്വന്തം രാജ്യത്തെ.
പ്രളയം നാടിനെ നടുക്കിയപ്പോൾ,
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു ....
പിടിച്ചുലച്ചു നമ്മെ കാറ്റും മഴയും പേമാരിയും
അപ്പോഴതാ വെള്ളക്കുപ്പായമിട്ട് മാലാഖമാരെപ്പോലെ
ഇരുകൈകളും നീട്ടി നമ്മളെ രക്ഷിക്കാൻ
വന്നവരല്ലോ ഡോക്ടർമാരും നേഴ്സുമാരും
ഇപ്പോഴിതാ കൊറോണയെന്ന മഹാമാരി
ഭീതി പരത്തി ലോകമാകെ..
സ്വന്തം ജീവനും കുടുംബവും വിട്ടെറിഞ്ഞു,
മറ്റു രോഗികൾക്കുവേണ്ടി, അവരുടെ ജീവനുവേണ്ടി
കൊറോണക്കെതിരെ, യുദ്ധം ചെയ്യുന്ന നഴ്സുമാരും ഡോക്ടർമാരും...
വേദനിപ്പിച്ചു നമ്മൾ അവനിയെ, നശിപ്പിച്ചു അവളുടെ ഭൂതലം
സനേഹിക്കണം നമ്മൾ ഭൂമിയെ
തിരിച്ചു സ്നേഹിക്കും ഭൂമി നമ്മളെയും
പിടിച്ചു മിഴുങ്ങുന്നു മഹാമാരി നമ്മുടെ രാജ്യത്തെ
പകച്ചുനിന്നിടാതെ കരുതലായി മുന്നേറാം നമുക്ക്
കരങ്ങൾ കഴുകി ശുചിയാക്കാം നമുക്ക് നാളേക്കായി
ഒന്നായി ഒരേ മനസ്സോടെ നിന്നിടാം
കൊറോണയെന്ന മഹാമാരിക്കെതിരെ
വീട്ടിലിരിക്കണം പുറത്തിറങ്ങാതെനമ്മൾ
കൊറോണക്കെതിരെ പൊരുതാനായി
നമുക്കു മുന്നേറാം പതറാതെ .....

Rithu.V.M
7 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത